കുരുക്കഴിക്കാന്‍ അവസാനം ദിലീപ് തന്നെ വേണ്ടി വന്നു

ദിലീപിന്റെ ഫോണിന്റെ ലോക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ പഠിച്ച പണി നോക്കിയെങ്കിലും നടന്നില്ല. അവസാനം അതു തുറക്കാന്‍ ദിലീപു തന്നെ മനസ്സു വയ്‌ക്കേണ്ടി വന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം കോടതിയില്‍ ഏല്‍പിച്ച മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. ദിലീപിന്റെ വിരല്‍ ഉപയോഗിച്ച് മാത്രമേ ഫോണ്‍ തുറക്കാനാകൂവെന്നതിനാല്‍ ജാമ്യാപേക്ഷ തള്ളി ആലുവ സബ്ജയിലിലേക്ക് അയച്ച നടനെ കോടതി പാതിവഴിയില്‍ തിരിച്ചുവിളിപ്പിച്ചു.
ജാമ്യാപേക്ഷയിലെ വാദത്തിനിടെ ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്‍ സീല്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആരെയെല്ലാം വിളിച്ചു എന്നത് കോടതിയുടെ നിരീക്ഷണത്തില്‍ പരിശോധിക്കാനായിരുന്നു ഇത്. വിധി പറയാന്‍ പിരിഞ്ഞ് ഒരു മണിക്കൂറിനുശേഷം കോടതി വീണ്ടും ചേര്‍ന്നപ്പോഴാണ് മൊബൈല്‍ പരിശോധനക്കെടുത്തത്. അപ്പോഴേക്കും ദിലീപ് പൊലീസ് വാഹനത്തില്‍ ജയിലിലേക്ക് പുറപ്പെട്ടിരുന്നു.
ദിലീപിന്റെ വിരല്‍ ഉപയോഗിച്ചാല്‍ മാത്രമെ മൊബൈല്‍ ഫോണ്‍ തുറക്കാന്‍ സാധിക്കൂവെന്ന് അപ്പോഴാണ് ബോധ്യമായത്. തുടര്‍ന്നാണ് നാല് കിലോമീറ്ററോളം ദൂരെ കരിയാട് എത്തിയ ദിലീപിനെ തിരിച്ച് വീണ്ടും കോടതിയില്‍ എത്തിച്ചത്. അഞ്ച് മിനിറ്റിനകം ഫോണ്‍ തുറന്ന് കൊടുത്ത ശേഷമാണ് ആലുവ സബ് ജയിലില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha

























