Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇടിക്കാൻ പാടില്ലാത്ത വി.വി.ഐ.പി കളെ ചോദ്യം ചെയ്യുന്ന പോലീസ് മുറ

16 JULY 2017 10:49 AM IST
മലയാളി വാര്‍ത്ത

സ്ഥിരം കുറ്റവാളികളെയും സാഹചര്യങ്ങളാൽ കുറ്റകൃത്യം ചെയ്യുന്നവരെയും ചോദ്യം ചെയ്യുന്ന രീതിയല്ല കേസുകളിൽ പ്രതിയാകുന്ന വിവിഐപികൾക്കു നേരെ പൊലീസ് ‘പ്രയോഗിക്കുക’. ഒരടിയിലോ, ചിലപ്പോൾ വിരട്ടലിലോ സ്‌ഥിരം കുറ്റവാളികൾ ചിലപ്പോൾ കുറ്റം സമ്മതിച്ചേക്കാം. എന്നാൽ വിവിഐപികൾ പ്രതിസ്‌ഥാനത്തു വരുന്ന കേസുകളിൽ, മർദ്ദന മുറകൾക്ക്‌ പകരം ശാസ്‌ത്രീയ മാർഗങ്ങളിലൂടെയുള്ള ചോദ്യം ചെയ്യലാണു പൊലീസ് മുഖ്യമായും സ്വീകരിക്കുക. വിവിഐപിയുടെ ശരീരത്തിൽ ‘കൈ വയ്ക്കാതെ’ മനസ്സിനെ തച്ചുതകർത്ത് സത്യം പുറത്തെടുക്കുന്ന സംശയക്കണ്ണുള്ള കേരള പോലീസ് തന്ത്രമാണിത്.

പ്രതിസ്ഥാനത്തുള്ള വിവിഐപിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണു ചോദ്യം ചെയ്യലിന് മുമ്പുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ ദൗത്യം. വ്യക്‌തിപരമായ വിവരങ്ങൾ, സമൂഹത്തിലെ സ്‌ഥാനം, ബന്ധങ്ങൾ, ഉറ്റവർ എന്നിവരുടെ നീണ്ട പട്ടിക തന്നെ തയാറാക്കും. വിഐപിയുടെ ഇതുവരെയുള്ള ചരിത്ര പുസ്തകം ചികഞ്ഞെടുക്കുന്ന പൊലീസ്, അന്വേഷണ മികവുള്ള ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി കേസിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യും. കുറ്റകൃത്യം നടന്ന രീതി ഓരോ അന്വേഷണ ഉദ്യോഗസ്ഥന്റെയും മനസ്സിൽ പുനഃസൃഷ്‌ടിക്കും. തെളിവുകളുടെ ആഴക്കയങ്ങളിലൂടെ നീങ്ങുന്ന സംഘത്തിന് കുറ്റവാളി ആരാണെന്നുള്ള ഏകദേശ ധാരണയും ഇതിലൂടെ ലഭിക്കും. പക്ഷേ ഉത്തരം കുറ്റവാളിയുടെ നാവിൽ നിന്നു തന്നെ സത്യം പുറത്തു ചാടിക്കുന്നതിനുള്ള പണിപ്പുരയിലായിരിക്കും അന്വേഷണ സംഘാംഗങ്ങൾ.

കൂട്ടായി ഇരുന്ന് ചോദ്യാവലി തയാറാക്കുകയെന്നത് അന്വേഷണ സംഘത്തിന് ശ്രമകരമായ ജോലിയാണ്. എഴുതിയുണ്ടാക്കുന്ന ചോദ്യങ്ങൾക്കൊപ്പം ചോദ്യം ചെയ്യുന്ന വേളയിൽ ചോദിക്കുന്നതിനായി അനുബന്ധ ചോദ്യങ്ങളും മുൻകൂട്ടി തയാറാക്കും. കുറഞ്ഞത് 500 ചോദ്യങ്ങളുമായാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യാൻ എത്തുക. സിനിമയിൽ കാണുന്നതു പോലുള്ള അരണ്ട വെളിച്ചമുള്ള ഇരുട്ടുമുറിയിലല്ല, വിഐപികളെ ചോദ്യം ചെയ്യുക. നന്നായി വെളിച്ചമുള്ള മുറിയുടെ നടുവിലൊരു കസേരയിലാണു വിഐപിക്കുള്ള ഇരിപ്പിടം. അഭിമുഖമായി അന്വേഷണ ഉദ്യോഗസ്ഥർ. മുറിയുടെ ഓരോ കോണുകളിലും ഉദ്യോഗസ്ഥർക്കായി ഇരിപ്പിടം സജ്ജമാക്കും.

ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ ഓരോ ശരീര ചലനവും സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണു രീതിയിലാണു മുറി ക്രമീകരിക്കുക. നാലു മുതൽ 20 പേർ വരെ ചിലപ്പോൾ മുറിക്കുള്ളിലുണ്ടാകും. ചോദ്യം ചെയ്യൽ മുറിയിലെത്തുന്ന വിവിഐപികളുടെ ആത്മാഭിമാനം തകർത്തു തരിപ്പണമാക്കുകയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ തന്ത്രം. രൂക്ഷമായ ‘വാക്കുകളിലൂടെ’ യാണു ഇതു പരീക്ഷിക്കുക. സുരക്ഷാബോധം തീരെയില്ലാത്ത മുറിയിലാണ് വിവിഐപി ഇരിക്കുന്നതെന്ന സാഹചര്യം അന്വേഷണ ഉദ്യോഗസ്‌ഥർ മനഃപൂർവം സൃഷ്‌ടിക്കും. ചിലപ്പോഴൊക്കെ കസേര കൊടുക്കില്ല. നിലത്തിരിക്കാനും ആവശ്യപ്പെടും.

ചോദ്യം ചെയ്യലിനിടെ മുറിയുടെ വശങ്ങളിലിരിക്കുന്ന ചില ഉദ്യോഗസ്‌ഥർ അനാവശ്യ കമന്റ്‌സുകൾ പറഞ്ഞ് വിവിഐപിയെ കടുത്ത മാനസിക സമ്മർദത്തിലാക്കാനും ശ്രമിക്കും. മുറിയിലേക്ക് ഇടയ്‌ക്കിടയ്‌ക്ക് ചില ഉദ്യോഗസ്‌ഥർ പെട്ടന്നു കടന്നു വരും. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ നേരെ അലറിക്കൊണ്ടു കൈ ചൂണ്ടും. അടിക്കാനോങ്ങും. രൂക്ഷമായി നോക്കും. ആജാനുബാഹുക്കളായ ഉദ്യോഗസ്ഥരെ മുറിയിൽ കടത്തിവിട്ട് വിഐപികളുടെ മനസ്സിൽ ഭീതിയുടെ തീനാളങ്ങൾ കോരിയിടുന്നതും മറ്റൊരു തന്ത്രം. ഏത് സമയവും അടി പൊട്ടുമെന്ന സ്‌ഥിതിയും മുറിക്കുള്ളിൽ സൃഷ്‌ടിക്കും.

മനസ്സിനെ ആഴത്തിൽ മുറിവേൽപിക്കുന്ന രീതിയിലൂടെ, അധിക്ഷേപിക്കലിലൂടെയാണ് ചോദ്യങ്ങളുടെ തുടക്കം. മനസ്സിനെ കടുത്ത സമ്മർദത്തിലാക്കുന്ന വിദ്യയും പരീക്ഷിക്കും. ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമൂഹത്തിൽ ഉന്നത സ്‌ഥാനം പോലും കണക്കിലെടുക്കാതെയുള്ള അഭിസംബോധനകൾ, വിരട്ടൽ, മോശമായ പെരുമാറ്റരീതി എന്നിവയും മുറയ്‌ക്ക് പരീക്ഷിക്കും. സൗഹാർദപരമായി തുടങ്ങി ചോദ്യങ്ങളുടെ ശരവർഷം ചൊരിയുന്ന തന്ത്രവും പയറ്റും. ചോദ്യങ്ങൾക്കുള്ള മറുപടിയിലെ പൊരുത്തക്കേടുകൾ പ്രത്യേകം ശ്രദ്ധിച്ച് കുറിച്ചിടും. ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുമ്പോൾ വീണ്ടും പൊരുത്തക്കേടുകൾ കടന്നു കൂടിയാൽ അതിൽപ്പിടിച്ചാണ് അന്വേഷണ ഉദ്യോഗസ്‌ഥർ മുന്നേറുക. ഇതോടെ കുരുക്ക് മുറുകും.

ചോദ്യങ്ങളോട് നിസ്സഹകരണം പ്രകടിപ്പിക്കുകയും മറുപടി നൽകാതെ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുകയും ചെയ്യുന്നവർക്കുള്ള മറുമരുന്നും അന്വേഷണ ഉദ്യോഗസ്‌ഥരുടെ കയ്യിലുണ്ട്. ചോദ്യങ്ങളെ പ്രതിരോധിക്കുന്നവരെയും കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നവരെയും ചോദ്യങ്ങൾക്ക് തമാശയുടെ രസം കലർത്തി പ്രതികരിക്കുന്നവരെയും പ്രത്യേകം നോട്ടമിടും. കണ്ണീരൊഴുക്കി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമവും പൊളിക്കും. ചോദ്യങ്ങളോടു മൗനം പുലർത്തി രക്ഷപ്പെടാൻ മാർഗങ്ങളാലോചിക്കുന്നവരെ ചോദ്യം ചോദിച്ചു ‘പൊരിക്കും’. ചോദ്യങ്ങളോടുള്ള വ്യക്തിയുടെ സമീപനം, കണ്ണുകളിലെ ചലനം, ശരീരഭാഷയിലെ വ്യതിയാനം, വിയർപ്പ്, പരിഭ്രാന്തി എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കും.

ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ ക്കൊണ്ടു പരമാവധി സംസാരിപ്പിക്കുകയാണ് തന്ത്രം. ഇവയെല്ലാം റിക്കോർഡു ചെയ്യും. വ്യക്തി പറയുന്നതു പച്ചക്കള്ളമാണെന്ന് ബോധ്യപ്പെട്ടാലും അതു അറിഞ്ഞില്ലെന്ന മട്ടിൽ പിന്നെയും ചോദ്യങ്ങൾ തൊടുത്തുവിടും. ചോദ്യം ചെയ്യലിനിടയിൽ വെള്ളം, ചായ, ഭക്ഷണം എന്നിവ നൽകും. നട്ടുച്ചയ്ക്കാണു ചോദ്യം ചെയ്യുന്നതെങ്കിൽ ഉപ്പു കൂട്ടിയിട്ട് നാരങ്ങാവെള്ളം കൊടുക്കും. ദാഹം കൂടി തൊണ്ട വരണ്ടു സംസാരിക്കാൻ പോലും കഴിയാതെ വ്യക്തിയെ ബുദ്ധിമുട്ടിക്കുന്നതിനാണിത്. ഈ സമയത്ത് ഇയാൾ വെള്ളം ആവശ്യപ്പെട്ടാലും നൽകില്ല. പകരം മലവെള്ളം പോലെ ചോദ്യങ്ങൾ ഒഴുകിയെത്തും. ചോദ്യം ചെയ്യാൻ വിളിപ്പിച്ച വ്യക്തിക്കു സമയക്രമം തെറ്റിച്ചാണു ഭക്ഷണം നൽകുക. മനസ്സിനൊപ്പം ആരോഗ്യം തളർത്താനും ഉദ്യോഗസ്ഥർ ശ്രമിക്കും.

തെളിവുകൾ നിരത്തി എത്ര ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതെ പൊലീസിനെ കബളിപ്പിച്ച് ഉള്ളിൽ ചിരിക്കുന്നവരെ കയ്യോടെ കുപ്പിയിലാക്കാനും അന്വേഷണ ഉദ്യോഗസ്ഥർ വിരുതരാണ്. ദീർഘനേരത്തെ ചോദ്യം ചെയ്യലിൽ തളർന്നിരിക്കുന്ന വ്യക്തിയുടെ അടുത്തേക്കു ‘രക്ഷകന്റെ’ രൂപത്തിൽ ഒരു പൊലീസുദ്യോഗസ്ഥനെത്തും. സൗമ്യമായി പെരുമാറുന്ന ഇയാൾ അടുത്ത മുറിയിലേക്കു വ്യക്തിയെ കൂട്ടിക്കൊണ്ടുപോകും. ഉള്ളതു പറഞ്ഞാൽ വകുപ്പുകൾ ദുർബലമാക്കാമെന്നും കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നുമൊക്കെ ഉദ്യോഗസ്ഥൻ തട്ടിവിടും. ആരോടും പറയേണ്ടെന്നും തന്നെ മാത്രം വിശ്വസിച്ചാൽ മതിയെന്നും ആവർത്തിച്ചുപറയും. ഈ വാക്കുകളിൽ വിശ്വസിച്ച് കുറ്റം സമ്മതിക്കുന്നതോടെ രക്ഷകൻ സ്ഥലം കാലിയാക്കും!

കുറ്റത്തിന്റെ പേരിൽ ആരോപണങ്ങൾ അടിച്ചേൽപിച്ചു മനസ്സിനെ കടുത്ത സമ്മർദത്തിലാക്കുന്ന തന്ത്രവും പയറ്റാറുണ്ട്. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ ചോദ്യം ചെയ്യൽ മുറികളിലേക്കു വലിച്ചിഴയ്ക്കുന്നതോടെ ചോദ്യം ചെയ്യപ്പെടുന്നവർ ഉള്ളതെല്ലാം മണി മണി പോലെ പറയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊഴികളിലെ പൊരുത്തക്കേടുകളും സാഹചര്യത്തെളിവുകളും ഒന്നൊന്നായി നിരത്തി ചോദ്യങ്ങളുടെ ചൂണ്ടക്കൊളുത്തെറിയുമ്പോൾ എത്ര സമർഥനായ കുറ്റവാളിയെയും സത്യത്തിന്റെ കൂടു തുറക്കുന്ന മാനസികാവസ്‌ഥയിലെത്തിക്കുന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ്. തെളിവുകൾ സംസാരിക്കുമ്പോൾ, അതുവരെ നിരത്തിയ കെട്ടിച്ചമച്ച കഥകളുടെയും കള്ളങ്ങളുടെയും കെട്ടു പൊട്ടും.

പിടിക്കപ്പെട്ടുവെന്ന്‌ ഉറപ്പാകുമ്പോൾ, മറുവശത്ത് തെളിവുകളുടെ കൂന ഉയരുമ്പോൾ മാത്രമാണു കുറ്റവാളി ആദ്യമായി മനസ്സു തുറക്കുക. ഈ വേളയിൽ മാനസിക സമ്മർദ്ദം കാരണം ഇവർ പൊട്ടിക്കരയുക വരെ ചെയ്യാറുണ്ട്. ചോദ്യം ചെയ്യലിന്റെ ക്ലൈമാക്‌സാകുന്ന ആ നിമിഷത്തിൽ ഒരു കേസ് ഡയറി കൂടി പിറന്നു വീഴും. തെളിവുകൾ ശേഖരിച്ച് ഇവ കൂട്ടിയിണക്കി എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ദൗത്യമാണു പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക്. അന്വേഷണ ഉദ്യോഗസ്‌ഥരും കുറ്റം ചെയ്ത വ്യക്തിയും തമ്മിൽ അടച്ചിട്ട മുറിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പ്രക്രിയ മനസ്സുകളുടെ യുദ്ധം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (7 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (24 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (43 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends