Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മുകേഷിന് ബസ്റ്റ് രാജയോഗം... കൊല്ലത്ത് മുകേഷിന് കിട്ടുന്നത് മുഖ്യമന്ത്രിയെക്കാള്‍ കൂടിയ സുരക്ഷ

16 JULY 2017 10:25 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് മുകേഷിന് ബസ്റ്റ് രാജയോഗമാണ്. തെരഞ്ഞെടുത്ത ജനങ്ങളില്‍ നിന്നും സംരക്ഷിക്കാനായാണ് ഈ സുരക്ഷ. മുന്നില്‍ പൈലറ്റ്, പിന്നില്‍ പോലീസിന്റെ ഇടിവണ്ടി. സി.പി.എം. നേതാക്കളുടെ അകമ്പടി വേറെയുമുണ്ട്. 

മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും ലഭിക്കുന്നതിനേക്കാള്‍ വലിയ സുരക്ഷയാണ് എം.എല്‍.എയ്ക്ക് ഒരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണു കനത്ത സുരക്ഷാവലയം ഒരുക്കിയതെന്നാണു വിശദീകരണം. 

എം.എല്‍.എ. എന്ന നിലയില്‍ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീറിന്റെ പ്രകാശനത്തിനായി കൊല്ലം പ്രസ് ക്ലബില്‍ എത്തിയ മുകേഷിന് ഏര്‍പ്പെടുത്തിയ പോലീസ് സുരക്ഷ കണ്ടു നഗരവാസികളും യാത്രക്കാരും ഞെട്ടി. 

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള അമ്പതോളം പോലീസുകാരും രണ്ടു വലിയ വണ്ടിനിറയെ എ.ആര്‍. ക്യാമ്പിലെ പോലീസുകാരും അണിനിരന്നിരുന്നു. എസ്‌കോര്‍ട്ടായി രണ്ടു വണ്ടി പോലീസ് വേറെയും. മുകേഷിനെ തടയാനാണെന്നു തെറ്റിദ്ധരിച്ചു കഴിഞ്ഞദിവസം പെരുമണ്‍ തീവണ്ടി ദുരന്തദിനാചരണത്തില്‍ റീത്തുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടുപിടിച്ച പോലീസുകാര്‍ ഇന്നലെയും ജാഗരൂഗരായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചപോലെ പ്രതിഷേധക്കാരുടേയോ ദിനാചരണക്കാരുടേയോ പൊടിപോലും കണ്ടില്ല. ഏതായാലും സി.പി.എം. മുകേഷിനെ കൈവിടില്ലെന്നു തെളിയിക്കുന്നതായിരുന്നു പ്രസ് ക്ലബിലെ പ്രകാശന ചടങ്ങ്.

അമ്മയുടെ യോഗത്തില്‍ മുകേഷ് മാധ്യമങ്ങളോടു പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നും നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നും സി.പി.എം. കൊല്ലം ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും അമര്‍ഷവും മറന്നാണ് പി.കെ. ഗുരുദാസന്‍ ഉള്‍പ്പടെയുള്ള സി.പി.എം. നേതാക്കള്‍ മുകേഷിനെ ചടങ്ങില്‍ പുകഴ്ത്തിയത്. 

പോരെങ്കില്‍ മുകേഷിന്റെ മുഖചിത്രത്തോടെ സിനിമാ വാരികയെ വെല്ലുന്ന 26 പേജുള്ള, എം.എല്‍.എയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ബഹുവര്‍ണ സുവനീറും പ്രകാശനം ചെയ്തു. തൊട്ടടുത്ത ഇരവിപുരം മണ്ഡലത്തിലെ എം. നൗഷാദ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണു മുകേഷിന്റേതു മാത്രമായി സുവനീര്‍ പ്രസിദ്ധീകരിച്ചത്. റജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐഡികളും (ഇന്റര്‍നെറ്റ് വിലാസം) ഉള്‍പ്പെടുന്നു. 

എന്നാല്‍, ദിലീപിനു വേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സൈബര്‍ പ്രചാരണം ഏറ്റെടുത്ത ഈ ഏജന്‍സി എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (8 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (25 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (44 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends