നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചന സംബന്ധിച്ച ചുരുളഴിക്കാന്‍ നാദിര്‍ഷയെയും വിശദമായി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുള്ളതായി പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേമയം ദിലീപിനെതിരായ കേസ് വഴിതിരിച്ചുവിടാന്‍ നാദിര്‍ഷ ശ്രമിച്ചതായി പൊലീസ് വിലയിരുത്തുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നതായി തെളിഞ്ഞിരുന്നു.
മൂന്നു തവണ നാദിര്‍ഷയെ ജയിലില്‍ നിന്ന് സുനി വിളിച്ചതായും, ഇതില്‍ ഒരു കോള്‍ 28 മിനുട്ടോളം ദൈര്‍ഘ്യമുള്ളതായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് നാദിര്‍ഷയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിലോ, പ്രതികളെ സംരക്ഷിക്കുന്നതിലോ നാദിര്‍ഷയുടെ ഇടപെടലുണ്ടായോ എന്നു കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കേസുമായി ബന്ധപ്പെട്ട് ദിലീപുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനോടും, കാവ്യയുടെ അമ്മ ശ്യാമളയോടും അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. രണ്ട് സംഘമായാണ് പൊലീസ് അപ്പുണ്ണിയെ തിരയുന്നത്. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























