Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

തന്റെ മകളോട് കാണിച്ച അക്രമം; തേങ്ങലോടെ നെഞ്ച് തകര്‍ന്ന് മാതാപിതാക്കള്‍

16 JULY 2017 01:14 PM IST
മലയാളി വാര്‍ത്ത

'ഇരുപതു രൂപയ്ക്കാണ് അവന്‍ എന്റെ മകളെ കൊലയ്ക്ക് കൊടുത്തത്' പൊള്ളലേറ്റ് അതീവ ഗുരുതര നിലയില്‍ മരണത്തോട് മല്ലടിച്ചു മകള്‍ കഴിയുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15–ാം വാ!ര്‍ഡ് സര്‍ജറി തീവ്രപരിചരണ വിഭാഗത്തിനു മുന്നിലിരുന്ന് തേങ്ങലോടെയാണ് ആ അമ്മ ഇതു പറ!!ഞ്ഞത്. പത്തനംതിട്ട, കടമ്മനിട്ട സ്വദേശിനിയായ 17 വയസുകാരിയെ 80% പൊള്ളലേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രിയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ അകന്ന ബന്ധുവായ തെക്കേച്ചരുവില്‍ സജില്‍ (23) കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടി ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന് മൊഴി കൊടുത്തിരിക്കുന്നത്.

ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതോടെ വാര്‍ഡില്‍ നിന്ന് സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മകളുമായി സജില്‍ അടുപ്പത്തിലായിരുന്നെന്ന് അമ്മ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് ഓട്ടോ റിക്ഷയില്‍ വീടിന് സമീപം എത്തിയ ഇയാള്‍ മകളെ വീടിനു പുറത്തേക്ക് വിളിക്കുകയും ഓട്ടോറിക്ഷയ്ക്ക് കൂലി നല്‍കാന്‍ 20 രൂപ ആവശ്യപ്പെടുകയും ചെയ്തുവത്രെ. പണം നല്‍കാഞ്ഞതിനെ തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് തന്നോടും പൊലീസിനോടും മകള്‍ ആവര്‍ത്തിച്ചു പറഞ്ഞതായും അമ്മ പറയുന്നു. അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.

അമ്മ അടുത്തുള്ള വീടുകളില്‍ വീട്ടുജോലിക്ക് പോയിരുന്നു. മൂന്നു മക്കളില്‍ ഏറ്റവും ഇളയവളാണ് പൊള്ളലേറ്റ പെണ്‍കുട്ടി. പത്താം ക്ലാസില്‍ തോറ്റ ശേഷം തുടര്‍ന്നു പഠിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് വീട്ടിലിരിക്കുകയായിരുന്നു. കടയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിക്കു പോകാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ രണ്ടു മാസം മുന്‍പാണ് മകനോടൊപ്പം അകന്ന ബന്ധുവായ സജില്‍ വീട്ടില്‍ വരാന്‍ തുടങ്ങിയത്. കാടുവെട്ടല്‍ തൊഴിലാളിയായിരുന്ന സജിലും മകളും തമ്മില്‍ ഇതിനിടെ പ്രണയത്തിലായി. ഈ ബന്ധത്തോട് പെണ്‍കുട്ടിയുടെ സഹോദരന് എതിര്‍പ്പായിരുന്നു. മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് സജില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മതിച്ചില്ല.

തുടര്‍ന്നും മകളും സജിലും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കടയില്‍ പോയി അരി വാങ്ങിയ ശേഷം ആറു മണിയോടെയാണ് മകള്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ അരിസഞ്ചി വീട്ടില്‍ വച്ച ശേഷം പെട്ടെന്നു വീടിനു പുറത്തേക്ക് പോയി. ഏതാനും മിനിറ്റ് കഴിഞ്ഞ് തൊട്ടടുത്തുള്ള ഇവരുടെ കുടുംബ വീടിന് സമീപത്തു നിന്നു തീ ഉയരുന്നതു കണ്ടു. പിന്നാലെ അലറിക്കരച്ചിലും കേട്ടു. പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി, അമ്മ എന്നിവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി എത്തിയപ്പോഴേക്ക് മകള്‍ പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്. സജില്‍ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്നും പറയുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (5 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (22 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (41 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends