Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഡി സിനിമാസ് വ്യാജ ആധാരം മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ആരോപണമുനയില്‍

16 JULY 2017 01:30 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടി തീയറ്റര്‍ സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം തുടങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് അന്വേഷിക്കുക. ക്രമക്കേടുകള്‍ വ്യക്തമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഇടപെടലുകളെ തുടര്‍ന്ന് അടൂര്‍ പ്രകാശ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടാണ് ദിലീപിനനുകൂലമായി കാര്യങ്ങള്‍ എത്തിച്ചതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. യുഡിഎഫിലെ ചില പ്രമുഖരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടായി എന്ന് അക്കാലത്ത് പരസ്യമായ ആക്ഷേപമുണ്ടായിരുന്നു. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്യാമ്പ് പുലര്‍ത്തി വന്ന നിശബ്ദതയ്ക്ക് ദിലീപുമായി ഉന്നത നേതാക്കള്‍ക്കുള്ള ബന്ധം കാരണമായിരുന്നു. 

ഭൂമി കൈയേറ്റ ആരോപണത്തേക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തേ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. സ്ഥലം ദിലീപിനു ആദ്യം ചൂണ്ടിക്കാട്ടി കൊടുത്തത് മണിയാണെന്നാണ് പറയുന്നത്. അഡ്വാന്‍സ് തുകയും മണി നല്‍കി. ഡി.എം. സിനിമാസ് എന്ന പേരായിരിക്കും സംരംഭത്തിന് ഇടുകയെന്ന് മണി പലരോടും പറഞ്ഞിരുന്നു. ആദ്യം കൊട്ടാരക്കരയില്‍ പദ്ധതി ആരംഭിക്കാനായിരുന്നു ദിലീപിന്റെ ആലോചന. മണിയാണ് ചാലക്കുടിയിലേക്കു ക്ഷണിച്ചത്. പ്രതിപക്ഷത്തുള്ള ഒരു ജനപ്രതിനിധിക്കും ഇതില്‍ ഉടമസ്ഥാവകാശമുള്ളതായി പറയുന്നു. കൊച്ചി രാജവംശത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ഭൂമിയാണിത്. ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. 1964 ലെ ഉത്തരവനുസരിച്ചാണ് ഭൂമി സര്‍ക്കാരിനു സ്വന്തമായത്. രണ്ടുപേരില്‍ നിന്ന് ദിലീപ് 2006 ലാണ് ഭൂമി വാങ്ങിയത്. 

തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം എട്ട് ആധാരങ്ങള്‍ നിര്‍മിച്ച് 2005 ല്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഇതില്‍ 35 സെന്റ് സ്ഥലം ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ തയ്ാറാക്കയിയ റിപ്പോര്‍ട്ട് മുക്കിയെന്നും പരാതിയുണ്ട്. പോക്കുവരവു രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. എട്ടുപേരുകളിലേക്ക് വിഭജിച്ചത് കൃത്രിമം നടത്താനാണെന്നാണ് സംശയം.പുനരന്വേഷണം വേണമെന്നു കാട്ടി ലാന്‍ഡ് റവന്യു കമ്മീഷണര്‍ 2015ല്‍ ഉത്തരവു പുറപ്പെടുവിച്ചു. 

എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നു കാട്ടി കലക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയതോടെ വിഷയം മരവിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് പുനരന്വേഷിക്കാനാണ് റവന്യൂവകുപ്പിന്റെ പുതിയ ആവശ്യം. സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കിലല്ല എന്ന നിലപാടിലെത്തിയത് എങ്ങനെയെന്നതു സംബന്ധിച്ചും വിശദീകരണം തേടി. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

ഇതില്‍ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന സൂചനയെത്തുടര്‍ന്ന് മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐയും ഇതുസംബന്ധിച്ച വിവരം തേടുന്നതായാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (9 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (26 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (45 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends