ദുബായിൽ കടക്കാനിരുന്ന ദിലീപിന് അവസാനം ദുബായും തള്ളിപറഞ്ഞു

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെതിരെ യു.എ.യിലും പ്രതിഷേധം. ആദ്യ ഭാഗമെന്നോളം ദിലീപ് ഓൺലൈൻ യു.എ യിൽ നിരോധിച്ചു. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കിയത്.
യു എ ഇയുടെ ഇന്റർനെറ്റ് ആക്സസ് മാനേജ്മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിക്കപ്പെട്ട ഉളളടക്കം വെബ്സൈറ്റിലുണ്ട് എന്ന് കാണിച്ചാണ് ഇത്. ഇതോടെ യു എ ഇയിലുള്ള ആരാധകർക്ക് ഇനി ദിലീപ് ഓണ്‍ലൈൻ കാണാൻ കഴിയില്ല. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ജയിലിൽ കഴിയുകയാണ് ദിലീപ്.
ദിലീപിനെ ജയിൽ ആക്കിയതും മറ്റും യു.എ.ഇ പത്രങ്ങൾ റിപോർട്ട് ചെയ്തിരുന്നു. വഖ്ൻ കുറ്റവാളി എന്ന നിലയിലായിരുന്നു ഗൾഫ് മാധ്യമങ്ങൾ ദിലീപിനേ അവതരിപ്പിച്ചത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ചേർന്ന് ദീലിപിന്റെ വെബ്സൈറ്റായ ദിലീപ് ഓൺലൈൻ ഹാക്ക് ചെയ്തിരുന്നു. ദിലീപിന് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സന്ദേശവും ഹാക്കർമാർ പോസ്റ്റ് ചെയ്തു.
ഇതേ പേരുള്ള ദിലീപ് സിനിമയിലെ ചിത്രമാണ് ഹാക്കർമാർ ഉപയോഗിച്ചത്. ഗൂഗിൾ സെർച്ചിൽ ദിലീപിനെ മലയാളി ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചും ദിലീപ് ഓൺലൈൻ വാർത്തകളില്‍ നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















