തനിച്ചു താമസിച്ചിരുന്ന വയോധിക കൂട്ടമാനഭംഗത്തിനിരയായി

പത്തനംതിട്ട ജില്ലയിലെ അടൂരില്‍ വയോധിക കൂട്ടമാനഭംഗത്തിനിരയായി. തനിച്ചു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് ആക്രമണത്തിനിരയായത്. മൂന്നുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു സംഭവം. മുഖത്തിനും ദേഹത്തും പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും, ഇവരെ തിരിച്ചറിയാന്‍ കഴിയുമെന്നും വയോധിക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















