കെ.എസ്.ആര്‍.ടി.സിയില്‍ അടുത്തമാസം 2ന് പണിമുടക്ക്: നോട്ടീസ് നല്‍കി

ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെ (കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍) നേതൃത്വത്തില്‍ കെ.എസ് ആര്‍.ടിസി ജീവനക്കാര്‍ അടുത്തമാസം 2 ന് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കിന് ബി.എം.എസും വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ നല്‍കി. തിങ്കളാഴ്ച പ്രകടനമായി എത്തി കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ ഭാരവാഹികള്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ നേതൃത്വം നല്‍കി
കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ അവസാനിപ്പിക്കുക, മെക്കാനിക്ക് ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ പരീഷ്‌കാരം പുന:പരിശോധനക്ക് വിധേയമാക്കുക, കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, എംപാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, പിരിച്ച് വിട്ട 600 പേരെയും തിരിച്ചെടുക്കുക, മുടങ്ങി കിടക്കുന്ന ബസ് ബോഡി നിര്‍മ്മാണം പുനരാരംഭിക്കുക, ശമ്പളവും പെന്‍ഷനും മുടക്കാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
https://www.facebook.com/Malayalivartha






















