പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മൂന്ന് ബില്ലുകള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മൂന്ന് ബില്ലുകള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതും പഞ്ചായത്ത് രാജും കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളുമാണ് പാസാക്കിയത്. കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതിന് പി.എസ്.സി നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ ബില്ലിന്റെ ചര്‍ച്ചയ്ക്കുളള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമനങ്ങള്‍ നടത്തുന്നതിന്റെ കാലതാമസങ്ങളെപ്പറ്റി സര്‍ക്കാര്‍ പി.എസ്.സിയോട് ആരാഞ്ഞിരുന്നു. അവ പരിഹരിക്കുന്നതിനുളള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അബ്കാരി നിയമം കാലോചിതമായി പരിഷ്‌കരിക്കേണ്ടിയിരിക്കുന്നുവെന്ന് പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളുടെ മറുപടിയില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ നിയമത്തിന് ഇരുനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. 210 കള്ളുഷാപ്പുകള്‍ നിലവിലുളള നിയമപ്രകാരം പൂട്ടേണ്ടിവരും. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























