Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കുമിടെ ഇന്ന് സ്‌പോട്ട് അഡ്മിഷന്‍

30 AUGUST 2017 10:21 AM IST
മലയാളി വാര്‍ത്ത

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കുമിടെ 23 കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയും ഉള്‍പ്പടെ 11 ലക്ഷമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനു വേണ്ടത്. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട കാര്യത്തിലെ കടുത്ത ആശങ്കകള്‍ക്കിടെയാണ് പ്രവേശന നടപടികള്‍.

അതേസമയം, ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ ആരുടെയും പ്രവേശനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനമാണ് ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നടക്കുന്നത്. ഡിഎം വയനാട്, അല്‍ അസര്‍, മൗണ്ട് സിയോണ്‍ എന്നീ കോളജുകളിലേക്കുള്ള അലോട്ട്‌മെന്റും പ്രവേശനവും ഇതിനൊപ്പം നടക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വേണ്ട, ബോണ്ട് മതി എന്ന് അറിയിച്ചിട്ടുണ്ട്.

ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സാധിക്കാത്ത കുട്ടികളുടെ പ്രവേശനം മുടങ്ങുമെന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നത്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയില്‍ അംഗങ്ങളായ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ധനവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ബാങ്ക് ഗ്യാരന്റി നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം, എന്‍ജിനീയറിങ് കോളജില്‍നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ഉയര്‍ന്ന ഫീസ് മൂലം മെഡിക്കല്‍ പ്രവേശനം അസാധ്യമാകുകയും ചെയ്ത കുട്ടികള്‍ക്കു കോഴ്‌സില്‍ പുനഃപ്രവേശനം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടതാണ് ആശ്വാസകരമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (2 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (3 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (3 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (4 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (4 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends