വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയാവുന്ന നളിനി നെറ്റോയെ കുരുക്കാന്‍ കൂട്ടയോട്ടം

സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയാക്കാന്‍ ആലോചിക്കുമ്പോള്‍ നളിനി നെറ്റോയെ കേസില്‍ കുരുക്കാന്‍ അവരുടെ ശത്രുക്കള്‍ ഒന്നടങ്കം രംഗത്ത്.
മുന്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ നിരവധി കേസുകളില്‍ പ്രതിയാക്കിയതില്‍ നളിനി നെറ്റോയ്ക്ക് പങ്കുണ്ടെന്നാണ് സംസാരം. കഴിഞ്ഞ ദിവസം നിശാന്തിനി കെ.പി എസിനെയും കേസില്‍ കുരുക്കി. ജേക്കബ് തോമസിനെ വെള്ളത്തിലാക്കിയതും നളിനി നെറ്റേയാണ്. അറിയപ്പെടാത്ത ആയിരകണക്കിന് പോലീസുകാരെയും ആഭ്യന്തര വകുപ്പിന്റെയും ചീഫ് സെക്രട്ടറിയുടെയും ചുമതല വഹിക്കുമ്പോള്‍ നളിനി നെറ്റോ വഴിയാധാരമാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഇതില്‍ സെന്‍കുമാര്‍ നേരിട്ട് തന്നെ നളിനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. തനിക്കെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് സെന്‍കുമാറിന്റെ ആരോപണം. ഏതായാലും പ്രസ്തുത കേസ് കേരള ഹൈക്കോടതി അടുത്ത മാസം പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ നളിനി നെറ്റോ ഇടപെട്ട് മാറ്റിയത് അദ്ദേഹം വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. താനും മുഖ്യമന്ത്രിയും തമ്മിലുള്ള എല്ലാ ഇരുപ്പു വശവും തെറ്റിച്ചത് നളിനി നെറ്റോയാണെന്ന് ജേക്കബ് തോമസ് വിശ്വസിക്കുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു നളിനി നെറ്റോ. അദ്ദേഹവുമായി വളരെയടുപ്പം നളിനി നെറ്റോക്കുണ്ട്.
സെന്‍കുമാര്‍ എന്തു വില കൊടുത്തും നളിനി നെറ്റോയെ നേരിടും എന്ന വാശിയിലാണ്. കാരണം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും തന്നോടില്ലാത്ത വിഷം മുഴുവന്‍ കുത്തിവച്ചത് ചീഫ് സെക്രട്ടറിയാണെന്ന് സെന്‍കുമാര്‍ വിശ്വസിക്കുന്നു. തനിക്ക് ലഭിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം അട്ടിമറിച്ചതും നളിനി നെറ്റോയാണെന്ന് സെന്‍കുമാര്‍ വിശ്വസിക്കുന്നു. തന്നെ മാന്യമായി വിരമിക്കാന്‍ പോലും അനുവദിച്ചില്ല. കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടും നളിനി അതിനെതിര് നിന്നു.
സെന്‍കുമാറിനൊപ്പം നളിനി നെറ്റോ വിരുദ്ധരും ചേര്‍ന്നിട്ടുണ്ട്. എല്ലാവരും കൂടി നളിനി നെറ്റോയെ വെള്ളത്തിലാക്കാനാണ് സാധ്യത. സര്‍വീസ് കാലത്തെ പഴയ ഫയലുകളെല്ലാം കുത്തി പൊക്കിയിട്ടുണ്ട്. അഴിമതി ആരോപണം കൊണ്ടുവരികയാണ് ലക്ഷ്യം. അഴിമതി ആരോപണം വന്നാല്‍ അവരെ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയാക്കാന്‍ സാധിക്കില്ല.
ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസുകള്‍ക്ക് പിന്നിലും നളിനിയുടെ കൈയ്യുണ്ടെന്നാണ് പലരുടെയും സംശയം. സംസ്ഥാന ആഭ്യന്തര സെക്രട്ടറി വിജിലന്‍സ് വകുപ്പിന്റെയും സെക്രട്ടറിയാണ്. തുറമുഖ വകുപ്പില്‍ നിന്നും ജേക്കബിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ഫയല്‍ നളിനി നെറ്റോ നിരവധി തവണ വിളിച്ചു വരുത്തിയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ തനിക്കെതിരെ നിരന്തരം വന്ന വാര്‍ത്തകള്‍ക്ക് പിന്നിലും ജേക്കബിനു ചില സംശയങ്ങളുണ്ട്.
https://www.facebook.com/Malayalivartha

























