Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

കുഞ്ഞന്‍ പോര്‍ വിമാനത്തിന് മേല്‍ക്കൂര റെഡി

30 AUGUST 2017 01:13 PM IST
മലയാളി വാര്‍ത്ത

കനകക്കുന്നിന് സമീപം ജവഹര്‍ ബാലഭവന് മുന്നിലെ കുഞ്ഞന്‍ വിമാനത്തിന് ഇനി പുതിയആകാശം! മുപ്പത് വര്‍ഷത്തിലേറെയായി മഴയും വെയിലുമേറ്റിരുന്ന സീഹോക്ക് എന്ന ചെറുവിമാനത്തിനാണ് അറ്റകുറ്റപ്പണിക്കുശേഷം പുതിയ മേല്ക്കൂര സ്ഥാപിച്ചത്.

ജവഹര്‍ ബാലഭവനില്‍ എത്തുന്നവരെ സ്വീകരിക്കുന്നത് ഈ ചെറിയവിമാനമാണ്. കാണുന്നവര്‍ക്ക് ഇത് ഒരുകളി വിമാനം മാത്രമാണ്. എന്നാല്‍ അത്ര നിസാരക്കാരനല്ല ഈ ചെറുവിമാനം. ചരിത്രം പേറുന്ന യഥാര്‍ത്ഥ ഒരു പോര്‍ വിമാനമാണ് ഇത്.

പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പ്

സീ ഹോക്ക് വിമാനങ്ങളും ഐ. എന്‍. എസ് വിക്രാന്തും ഭാ വിതലമുറയുടെ ചരിത്രപഠനവിഷയമാകുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള ഈ ചെറുവിമാനം സംരക്ഷണം ലഭിക്കാതെ നശിക്കുന്നതായി വിവിധ കോണില്‍ നിന്നുയര്‍ന്ന പരാതികളാണ് ഇതിന്റെ പുനരുദ്ധാരണത്തിന് വഴിവച്ചത്.

ജവഹര്‍ ബാലഭവന് മുന്നില് കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ച്ചയായ മഴയും വെയിലുമേറ്റ് ഈ വിമാനത്തിന്റെ ചിലഭാഗങ്ങള്‍ ദ്രവിക്കാനും തുരുമ്പെടുത്ത് നശിക്കാനും തുടങ്ങിയിരുന്നു.

2006ല്‍ തിരുവല്ല സ്വദേശി ബ്ലസന്‍ സിബി, അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്വിമാനത്തിന്റെ ദുര്‍ഗതിയെക്കുറിച്ച് എഴുതിയ കത്താണ് വിമാനത്തിന്റെ പുനരുദ്ധാരണത്തിന് വഴിവച്ചത്. ഉടന്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് രാഷ്ട്രപതി, കേരള ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയെങ്കിലും പതിനൊന്നു വര്‍ഷം ആ ഉത്തരവ് ഫയലില്‍ കുരുങ്ങി കിടന്നു.



പിന്നീട് വിമാനത്തിന്റെ തുരുമ്പെടുത്ത ഭാഗങ്ങള്‍ അറ്റകുറ്റപ്പണിക്ക് ശേഷം പെയിന്റ് ചെയത് ശരിക്കായിട്ടുണ്ട്. വിമാനത്തിന് മേല്‍ക്കൂരയും പണികഴിപ്പിച്ചു. ഇരുപത്തഞ്ച് ലക്ഷം രൂപയാണ്‌സീ ഹോക്കി ന്റെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇരുപത് ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനായിരുന്നു കെ.എസ്.ഐ.ഇ)അറ്റകുറ്റപ്പണിയുടെ ചുമതല.



ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച് 1960ല്‍ ഇന്ത്യന്‍ നേവിക്ക് കൈമാറിയ ഒറ്റ സീറ്റുള്ള ഫൈറ്റര്‍ വിമാനമാണ് ഇത്. വിമാനവാഹിനികപ്പലായ ഐ.എന്‍.എസ്.വിക്രാന്തിലെ 30സീഹോക്ക് വിമാനങ്ങളില് ഒന്ന്.
1971 ഇന്ത്യാ പാക് യുദ്ധത്തില്‍ ബംഗ്ലാദേശ് മോചനത്തിനായി വൈസ് അഡ്മിറല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ചിറ്റഗോംഗ് തുറമുഖത്തും വിമാനത്താവളത്തിലും ഇന്ത്യ നടത്തിയ കനത്ത ബോംബിംഗില്‍ പങ്കെടുത്ത നിരവധി സീ ഹോക്ക് വിമാനങ്ങളില്‍ ഒന്നാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

40,000അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള ഈ സീ ഹോക്ക് വിമാനത്തിന് 40എം.എമ്മി ന്റെ നാല് തോക്കുകള്‍ , 1000 പൗണ്ടിന്റെ രണ്ട് ബോംബുകള്‍, രണ്ട് 500പൗണ്ട് ബോംബ്, 24 റോക്കറ്റുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യന് നേവി എല്ലാ സീ ഹോക്ക് വിമാനങ്ങളും ഡീകമ്മീഷന് ചെയ്തതിനെത്തുടര്‍ന്നാണ് 1980ല്‍ തിരുവനന്തപുരത്ത് ബാലഭവന് തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ നേവിയുടെ സതേണ്‍ കമാന്‍ഡന്റ് ഈ ചെറുപോര്‍ വിമാനം സംഭാവന ചെയ്തത്.

അന്ന് എയ്‌റോ മോഡലിംഗില് കോഴ്‌സുള്ള ഒരേ ഒരുബാലഭവന് എന്ന നിലയ്ക്കായിരുന്നു നേവി ഈ വിമാനം സമ്മാനിച്ചത്. ഈവിമാനത്തെ വ്യക്തമാ യി കാണുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും ബാലഭവന് അധികൃതരും ചേര്‍ന്ന് മ്യൂസിയം റോഡിലെ സ്ഥാപനത്തിന് മുന്നില്‍ വിമാനം പ്രദര്ശിക്കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (3 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (4 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (4 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends