Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

തിരുവഞ്ചൂര്‍ ഋഷിരാജ്‌ സിംഗിനെ വെട്ടിയതെന്തിന്‌? പിന്‍സീറ്റ്‌ ബെല്‍റ്റും പിന്‍സീറ്റ്‌ ഹെല്‍മറ്റും വെള്ളത്തില്‍ തന്നെ

15 JUNE 2014 02:57 AM IST
മലയാളി വാര്‍ത്ത.

ഗതാഗത കമ്മീഷണര്‍ ഋഷിരാജ്‌സിംഗിനെ ഗതാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വെട്ടി. മേലില്‍ സര്‍ക്കുലറോ ഉത്തരവോ ഇറക്കുമ്പോള്‍ തന്നെ അറിയിക്കണുമെന്നും നിര്‍ദേശിച്ചു. തിരുവഞ്ചൂര്‍ മന്ത്രയായപ്പോള്‍ ഋഷിരാജിനെ വെട്ടുമെന്ന്‌ മലയളി വാര്‍ത്ത റിപ്പോട്ട്‌ ചെയ്‌തിരുന്നു അത്‌ സംഭവിക്കാന്‍ അല്‌പം വൈകിയെന്നുമാത്രം.
കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെ അപകടത്തില്‍ മരിച്ചതോടെയാണ്‌ ഋഷിരാജ്‌ മലയാളികളുടെ പിടലിക്ക്‌ പിടിച്ചത്‌. ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ കാര്‍ യാത്രകാര്‍ക്ക്‌ പിന്‍സീറ്റ്‌ നിര്‍ബന്ധമായും ധരിച്ചിരിക്കണുമെന്ന്‌ സര്‍ക്കുലര്‍ ഇറക്കി. ഇതിന്‌ മന്ത്രിയുടെ അനുമതി ഉണ്ടായിരുന്നില്ല. സര്‍ക്കുലര്‍ പുറത്തിറക്കിയ ഉടനെ കമ്മീഷണര്‍ പത്രത്തിലും കൊടുത്തു. പത്രത്തിലൂടെയാണ്‌ തിരുവഞ്ചൂര്‍ വിവരം അറിഞ്ഞത്‌. പത്രത്തില്‍ വാര്‍ത്ത വന്നയുടനെ തിരിവഞ്ചൂര്‍ ഗതാഗത സെക്രട്ടറിയെ വിളിച്ചുവരുത്തി. താനും ഇക്കാര്യം അറിഞ്ഞില്ലെന്നാണ്‌ അദ്ദേഹം മന്ത്രയെ ധരിപ്പിച്ചത്‌. ഇത്‌ തിരുവഞ്ചൂരിനെ ചൊടിപ്പിച്ചു.
ആര്യാടന്‍ ഗതാഗത മന്ത്രയായിരിക്കെ ഋഷിരാജ്‌ ഇത്തരത്തില്‍ നിരവധി ഉത്തരവുകള്‍ മന്ത്രിയുമായി ആലോചിക്കാതെ പുറത്തിറക്കിയിരുന്നു. ഹെല്‍മറ്റിന്റെ പേരില്‍ ജനങ്ങളെ തലങ്ങും വിലങ്ങും ഉപദ്രവിക്കാന്‍ തുടങ്ങിയത്‌ അന്നാണ്‌. ഹെല്‍മറ്റ്‌ ഇല്ലാത്തതിന്‌ 1000 രൂപ വരെ പെറ്റി അടിച്ചു. എന്നാല്‍ അടുത്തകാലത്ത്‌ വിവാദ പെറ്റി ലോകായുക്ത റദ്ദാക്കി. മന്ത്രി ഒന്നു പറയും ഋഷിരാജുമൊന്നു മറ്റൊന്നു പറയും ഇതായിരുന്നു പതിവ്‌. എങ്ങനെയെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം കാണാന്‍ ആഗ്രഹിച്ച ആര്യാടന്‍ ഋഷിരാജിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌ ഗതാഗത മന്ത്രി മാറിയത്‌. ആര്യാടന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നതു പോലെ തന്റെ കീഴില്‍ പ്രവര്‍ത്തിക്കരുതെന്ന ഋഷിരാജിന്‌ മന്ത്രി നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുനാള്‍ അദ്ദേഹം നിശബ്‌ദധ പാലിച്ചു. അപ്പോഴാണ്‌ കേന്ദ്രമന്ത്രി മുണ്ടെ മരിച്ചത്‌. മുണ്ടെയുടെ മരണത്തിന്‌ പിന്നിലുളള ദൂരൂഹതകള്‍ തുടരുകയാണ്‌.
പിന്‍സീറ്റില്‍ ബെല്‍റ്റ്‌ ഇടാതിരിക്കുന്നവര്‍ക്ക്‌ പതിനായിരം രൂപ വരെ പെറ്റി അടിക്കുമെന്ന്‌ ഋഷിരാജ്‌ സര്‍ക്കുലേഷന്‍ ഇറക്കിയിരുന്നു. ഇതാണ്‌ തിരുവഞ്ചൂര്‍ റദ്ദാക്കിയത്‌. ഗതാഗത കമ്മീഷണറെ മന്ത്രി പരസ്യമായി നിയമസഭയില്‍ തളളിപറഞ്ഞു. ഋഷിരാജിന്റെ ഉത്തരവുകള്‍ അപ്രായോഗികമാണെന്ന്‌ വരെ മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ നിരവധിയുണ്ടെന്നും അതൊന്നും നടപ്പിലാക്കാന്‍ കഴിയില്ലെന്നും മന്ത്ര പറഞ്ഞു.
ഇതിനിടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക്‌ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കാനും ഋഷിരാജ്‌ നടപടി തുടങ്ങി കഴിഞ്ഞു. അതും മുളയിലെ നുളളുമെന്ന്‌ മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ഇത്തരം അപ്രയോഗിക നിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കറിനെ ചീത്തയാക്കരുതെന്നാണ്‌ മന്ത്രിയുടെ നിലപാട്‌. അതിലും നിന്നില്ലെങ്കില്‍ പാവം ഋഷിരാജ്‌ സിംഗ്‌ അനുഭവിക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (15 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (43 minutes ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (53 minutes ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (3 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (3 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (3 hours ago)

Malayali Vartha Recommends