കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു . പരിക്കേറ്റ ഏഴുപേരില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കൂടരഞ്ഞി കക്കാടംപൊയില്‍ റൂട്ടിലാണ് അപകടം നടന്നത്. കക്കാടംപൊയില്‍ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പണ്‍ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























