Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ജയിലുകളില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്‌ചയെന്ന്‌ ജയില്‍ മേധാവി

16 JUNE 2014 02:59 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ ജയിലുകളില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്‌ചയെന്ന്‌ ജയില്‍ ഡി ജി പിയുടെ രഹസ്യ റിപ്പോര്‍ട്ട്‌. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഇടതു പക്ഷത്ത്‌ നിന്നുള്ള പ്രതികളെ വഴിവിട്ട്‌ സഹായിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥരെ കര്‍ശനമായി വിലക്കിയില്ലെങ്കില്‍ ജയില്‍ നടത്തിപ്പ്‌ ബുദ്ധിമുട്ടിലാകുമെന്നും സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചു. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന്‌ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ രമേശ്‌ ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി. സെന്‍കുമാര്‍ റിപ്പോര്‍ട്ട്‌ അതീവ ഗുരുതരമാണെന്നും രമേശ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന്‌ പ്രതികളെ തിരുവനന്തപുരത്തേക്ക്‌ മാറ്റാന്‍ സെന്‍കുമാര്‍ തീരുമാനിച്ചത്‌ ഇവര്‍ക്ക്‌ ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ലോഭം സഹകരണം ലഭിക്കുന്ന പശ്ചാത്തലത്തിലാണ്‌. ജയില്‍പുള്ളികള്‍ക്ക്‌ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നത്‌ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌. ജയില്‍പുള്ളികളെ ഉദ്യോഗസ്ഥര്‍ സഹായിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ ചാര്‍ജ്‌ ചെയ്യണമെന്നും സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചു.
നേരത്തേ ചില ഉദ്യോഗസ്ഥര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യപ്രസ്‌താവന നടത്തിയതിനെ തുടര്‍ന്നാണ്‌ ജയില്‍ ഡി ജി പിയായിരുന്ന ഡോ അലക്‌സാണ്ടര്‍ ജേക്കബ്‌ സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യപ്പെട്ടത്‌. അന്നത്തെ ജയില്‍ മേധാവിയെ ഉദ്യോഗസ്ഥര്‍ വഴിതെറ്റിച്ച കാര്യം അറിയാവുന്ന സെന്‍കുമാര്‍ ജയിലിന്റെ തലപ്പത്തെത്തിയതോടെ ഉദ്യോഗസ്ഥരെ വിശ്വസിക്കാതെയായി. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു. പകരം തനിക്ക്‌ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വിശ്യസ്‌തരായ ഉദ്യോഗസ്ഥരെ ചട്ടംകെട്ടി.
ട്രൗസര്‍ മനോജ്‌, വാഴപ്പള്ളി റഫീഖ്‌, കണ്ണന്‍ സിജിത്ത്‌ എന്നിവരെയാണ്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌. ഇവര്‍ക്ക്‌ സെല്‍ഫോണും മറ്റ്‌ സഹായ സഹകരണങ്ങളും ജയിലില്‍ നിന്നും നിര്‍ലോഭം ലഭിച്ചിരുന്നു. മറ്റ്‌ ചില പ്രതികള്‍ക്ക്‌ മാഹിയില്‍ നിന്നും മദ്യം വാങ്ങി നല്‍കാനും ഉദ്യോഗസ്ഥര്‍ സഹായിച്ചു. ഇവരെ നാട്ടുകാര്‍ പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. ജയില്‍ മാറ്റിയ പ്രതികളെ മലബാറിലെ കോടതികളിലുള്ള സിറ്റിങ്ങുകളില്‍ ഹാജരാക്കേണ്ടതില്ലെന്ന്‌ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. കണ്ണൂരില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ 9 പ്രതികളെ വിയ്യൂരിലേക്ക്‌ മാറ്റിയിരുന്നു. എന്നാല്‍ വിയ്യൂരിലും കണ്ണൂര്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഇടതുപക്ഷ സഹയാത്രികരായ തടവുകാര്‍ക്ക്‌ ജയിലില്‍ വന്‍ ആദരവ്‌ ലഭിക്കുന്നുണ്ടെന്ന്‌ സെന്‍കുമാറിന്‌ രഹസ്യസന്ദേശം ലഭിച്ചിരുന്നു. മാത്രമല്ല തടവുകാരോട്‌ മറ്റുള്ളവര്‍ ബഹുമാനത്തോടെയാണത്രേ പെരുമാറുന്നത്‌. ഇങ്ങനെയാണെങ്കില്‍ ജയിലില്‍ തടവുകാരുടെ യൂണിയനുണ്ടാകുന്ന കാലം വിദൂരത്തിലല്ലെന്നും പറയപ്പെടുന്നു. ടി പി കേസ്‌ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ ഹീറോമാരാണെന്നും രഹസ്യ സന്ദേശമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends