Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വെളിപ്പെടുത്തലിന്റെ അവസാനം... മുഖ്യമന്ത്രിയെ വീഴ്‌ത്താന്‍ ഭരണകക്ഷി എംഎല്‍എ 5 കോടി വാഗ്‌ദാനം ചെയ്‌തെന്ന്‌ സരിത

16 JUNE 2014 05:45 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീഴ്‌ത്താന്‍ ഭരണ കക്ഷി എംഎല്‍എ 5 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന്‌ സരിത എസ്‌ നായര്‍ . മംഗളത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ സരിത മറ്റൊരു ഗുരുതര ആരോപണം ഉന്നയിക്കുന്നത്‌. മുഖ്യമന്ത്രിക്കും ഒരു മന്ത്രിക്കുമെതിരെ ആരോപണം ഉന്നയിക്കാനും ചാനല്‍ സപ്പോര്‍ട്ട്‌ താന്‍ നേടിയെടുത്തോളാമെന്നും എംഎല്‍എ നിര്‍ബന്ധിച്ചെന്നാണ്‌ സരിതയുടെ വെളിപ്പെടുത്തല്‍ .
സരിതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

അങ്ങനെയിരിക്കെ എന്റെ ഫോണിലേക്ക്‌ ഭരണകക്ഷിയിലെ എം.എല്‍.എ. ആയ ആ നേതാവിന്റെ വിളിവന്നു. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ കോട്ടയം ജില്ലക്കാരനായ അദ്ദേഹത്തെ ഞാന്‍ ആദ്യം നേരില്‍കാണുന്നത്‌ ആ ഫോണ്‍ സംഭാഷണത്തിന്‌ ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ കുമരകത്തുവെച്ചാണ്‌. ടീം സോളാറിന്റെ സൗരോര്‍ജ വിളക്കുകള്‍ സ്‌ഥാപിക്കാന്‍ എം.പി. ഫണ്ടില്‍നിന്നും സഹായം കിട്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനായിരുന്നു ആ കൂടിക്കാഴ്‌ച.

''നിന്നെപ്പറ്റി എല്ലാം എനിക്കറിയാം, നിന്റെ കൂട്ടുകാരി എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ്‌'' എന്നു പറഞ്ഞാണ്‌ അദ്ദേഹം ഫോണ്‍ സംഭാഷണം തുടങ്ങിയത്‌. അക്കാലത്ത്‌ എന്റെയൊപ്പം താമസിച്ചിരുന്ന യുവ അഭിഭാഷകയെ ഉദ്ദേശിച്ചാണ്‌ അദ്ദേഹം അതു പറഞ്ഞത്‌. അവര്‍ നേതാവിന്റെ വീട്ടിലെ നിത്യസന്ദള്‍ശകയാണെന്നകാര്യം എനിക്ക്‌ അറിയാമായിരുന്നു. അവര്‍ വഴി അദ്ദേഹം എന്റെ നീക്കങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്ന്‌ ആ സംഭാഷണത്തില്‍നിന്ന്‌ എനിക്ക്‌ മനസിലായി.

''നിനക്ക്‌ പലരുമായും ബന്ധമുളള കാര്യമൊക്കെ എനിക്ക്‌ അറിയാം'' എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ''മാന്യമായ ഒരു ബിസിനസ്‌ സംരംഭം നടത്തുന്ന ആള്‍ എന്ന നിലയില്‍ എനിക്ക്‌ പലരുമായും ബന്ധമുണ്ടാവും അതിനെയെല്ലാം തെറ്റായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല'' എന്നു ഞാന്‍ പറഞ്ഞു. എനിക്ക്‌ സംസാരം തുടരാന്‍ താല്‍പര്യം തോന്നിയില്ല. അപ്പോള്‍ അദ്ദേഹം അടുത്ത കാര്യം പറഞ്ഞു. ''നിനക്ക്‌ രണ്ടു കോടി രൂപയുടെ ബാധ്യതയല്ലേ ഉള്ളത്‌. അതു ഞാന്‍ പരിഹരിക്കാം.

പകരം ഞാന്‍ പറയുന്നതുപോലെ ചെയ്യണം''. മുഖ്യമന്ത്രിക്കും ഒരു മന്ത്രിക്കും എതിരേ ചില ആരോപണങ്ങള്‍ ഉന്നയിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത്രയുമായപ്പോള്‍ ''സാറെന്താണ്‌ ഉദ്ദേശിക്കുന്നത്‌'' എന്നു ഞാന്‍ ചോദിച്ചു. '' അവര്‍ക്കെതിരേ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതി കൊടുക്കണം.

യാതൊരു കാരണവശാലും അവര്‍ രക്ഷപ്പെടാന്‍ പാടില്ല'' എന്നാണ്‌ അദ്ദേഹം മറുപടി പറഞ്ഞത്‌. ''നീ നിന്നുതന്നാല്‍ മാത്രം മതി മീഡിയ സപ്പോര്‍ട്ട്‌ മുഴുവന്‍ ഞാന്‍ അറേഞ്ച്‌ ചെയ്‌തോളാം''എന്ന്‌ അദ്ദേഹം പറഞ്ഞു. എന്നെ കരുവാക്കുകയാണോ സാറെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ''നിനക്ക്‌ രണ്ടുകോടി പോരെങ്കില്‍ അഞ്ചുവരെ തരാം, വിലപേശിക്കോളൂ'' എന്നായി അദ്ദേഹം.

'' ബാധ്യതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ എനിക്കറിയാം. സാര്‍ അതില്‍ ഇടപെടേണ്ട. ഇല്ലാത്ത ആരോപണങ്ങള്‍ കൊണ്ടുവന്ന്‌ ആരെയും കുഴപ്പത്തിലാക്കാന്‍ ഞാനില്ല'' എന്ന്‌ അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു. എങ്കില്‍ നീ ജയിലില്‍ കിടക്കാന്‍ ഒരുങ്ങിക്കോളൂ എന്ന്‌ അദ്ദേഹം ഭീഷണിപ്പെടുത്തി. ജയിലില്‍ കിടക്കാന്‍ തയാറാണെന്ന്‌ ഞാനും പറഞ്ഞു. നീ വലിയ കോണ്‍ഗ്രസുകാരി ആയതുകൊണ്ടായിരിക്കും സി.എമ്മിനെതിരേ പറയാന്‍ ഇത്ര വിഷമം എന്ന്‌ ചോദിച്ചു ദേഷ്യപ്പെട്ട്‌ ഫോണ്‍ കട്ടു ചെയ്‌തു.

ആ വിളിവന്ന്‌ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സന്തതസഹചാരി ആയ ഒരാളുടെ ഫോണ്‍വിളി എത്തി. ബിസിനസുമായി ബന്ധപ്പെട്ട പരിചയം കൂടാതെ അദ്ദേഹം എന്റെ കുടുംബ സുഹൃത്തുകൂടി ആയിരുന്നു.

'' നീ എന്തിനാണു എം.എല്‍.എയുമായി വഴക്കിട്ടത്‌'' എന്നാണ്‌ ഫോണ്‍ എടുത്ത ഉടന്‍ എന്നോടു ചോദിച്ചത്‌. നേതാവ്‌ ഫോണില്‍ക്കൂടി പറഞ്ഞകാര്യം എന്താണെന്ന്‌ ചേട്ടന്‌ അറിയാമോ എന്നു ഞാന്‍ ചോദിച്ചു. ''അദ്ദേഹം പറയുന്നത്‌ അംഗീകരിക്കുന്നതാണ്‌ നല്ലത്‌ അല്ലെങ്കില്‍ അപകടമാണ്‌ '' എന്ന മറുപടികേട്ട്‌ ഞാന്‍ അമ്പരന്നു. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ആള്‍തന്നെ അദ്ദേഹത്തിനെതിരേയുള്ള കരുനീക്കത്തില്‍ പങ്കാളിയാകുന്നകാര്യം എനിക്കാദ്യം വിശ്വസിക്കാനായില്ല.

''അങ്ങനെ പറയരുത്‌ ചേട്ടാ, സി.എമ്മിന്‌ എതിരേ ആരോപണം ഉന്നയിക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതുകൊണ്ടാണ്‌ നേതാവ്‌ പിണങ്ങിയത്‌. വര്‍ഷങ്ങളായി സി.എമ്മിന്റെ കൂടെ നില്‍ക്കുന്ന നിങ്ങളും അങ്ങനെ പറയല്ലേ. സി.എമ്മിനെ അഞ്ചു വര്‍ഷത്തെ പരിചയം മാത്രമുള്ള എനിക്കുളള താല്‍പര്യമെങ്കിലും ചേട്ടന്‌ അദ്ദേഹത്തോടു കാണിച്ചുകൂടെ'' എന്നു ഞാന്‍ ചോദിച്ചു. '' ആ നേതാവിനെ പിണക്കിയാല്‍ ആകെ കുഴപ്പമാണ്‌. എല്ലാവരും ജയിലില്‍ പോകേണ്ടിവരും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''യാതൊരു സത്യവുമില്ലാത്ത ഈ കാര്യത്തിനു ഞാനില്ല.

ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്‌'' എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്‌തു. അയാള്‍ പിന്നെയും പതിനാറുതവണ എന്നെ വിളിച്ചെങ്കിലും ഞാന്‍ ഫോണെടുത്തില്ല. കുറച്ചുകഴിഞ്ഞ്‌ അയാളുടെ ഒരു എസ്‌.എം.എസ്‌. കിട്ടി. ആദ്യം വിളിച്ച നേതാവിന്റെ ഇനിഷ്യല്‍ സൂചിപ്പിച്ചിട്ട്‌ ''അദ്ദേഹത്തെ പിണക്കരുത്‌. നീ കുഴപ്പത്തിലാകും'' എന്നായിരുന്നു സന്ദേശം. അതിന്‌ കടുത്ത ഭാഷയില്‍ ഞാന്‍ രണ്ടുവരി മറുപടി അയച്ചു.
(പിന്നീട്‌ ഈ രണ്ടു മെസേജുകളും എന്റെ ഫോണിനിന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെടുത്തിരുന്നു.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends