ഇന്ത്യയെ അടുത്തറിയാൻ പോളണ്ടിൽ നിന്ന് രണ്ട് അതിഥികൾ

പൊരിവെയിലില്‍കടന്നുപോകുന്ന വണ്ടികള്‍ക്കെല്ലാം കൈനീട്ടി നിന്ന രണ്ട് വിദേശികളെ കാണുമ്പോൾ ആദ്യം ഏവർക്കും അത്ഭുതം തോന്നും. എന്നാൽ പീറ്ററും ഡയാനയും ഇന്ത്യയെ അറിയാന്‍ ഇറങ്ങിയതാണെന്ന് അറിയുമ്പോൾ അതിനേക്കാൾ സന്തോഷം. പോളണ്ടില്‍ നിന്നുള്ള വരവാണ് ഇരുവരും. കയ്യില്‍ വലിയ ബാഗും ഒപ്പം പയ്യന്നൂരെന്ന് ഇംഗ്ലിഷിലെഴുതിയ ബോര്‍ഡും. എന്നാല്‍ കാസര്‍കോട് നഗരത്തിലെ അപ്രതീക്ഷിത അതിഥികള്‍ ലിഫ്റ്റ് ചോദിച്ച് നിന്നിട്ടും വണ്ടികളൊന്നും നിര്‍ത്തുന്നില്ല.
ചിലര്‍ എവിടേക്കു പോകാനാണെന്നു ചോദിച്ചപ്പോള്‍ ലിഫ്റ്റിനായി കാത്തുനില്‍ക്കുകയാണെന്നു ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. പിന്നെയും ഒരേ നില്‍പ്. പോകുന്ന വണ്ടികള്‍ക്കെല്ലാം കൈകാണിക്കുന്ന സായിപ്പിനെയും കൂട്ടുകാരിയേയും കണ്ടപ്പോള്‍ ഓട്ടോക്കാര്‍ക്കും വ്യാപാരികള്‍ക്കുമൊക്കെ സഹതാപം തോന്നി യാത്രയ്ക്കു പണം പിരിച്ചുനല്‍കാമെന്നായി അവര്‍.ഒടുവിൽ അവര്‍ ആ സത്യം വെളിപ്പെടുത്തി. കാശില്ലാഞ്ഞിട്ടല്ല, ഇന്ത്യയെന്ന അദ്ഭുതത്തെ അറിയാന്‍, അവിചാരിത വഴികളിലൂടെ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന 'ഇന്ത്യന്‍ ഹിച്ച് ഹൈക്കിങ്ങിന്റെ' ചുവടുപിടിച്ചായിരുന്നു ഇരുവരുടെയും വരവ്.
ഹിച്ച് ഹൈക്കിങ് എന്നാല്‍ കിട്ടുന്ന വാഹനത്തില്‍ കയറി സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക. ഇന്റര്‍നെറ്റ് ഇവര്‍ക്കു നല്‍കിയ വിവരമനുസരിച്ച് ഇന്ത്യയാണത്രെ ഇതിന് ഏറ്റവും യോജിച്ച സ്ഥലം. ഫലമോ, കൂട്ടുകാരെ നേടാം, അപ്രതീക്ഷിത വഴികളും കാഴ്ചകളും കാണാം. അങ്ങനെ അങ്ങനെ ഇന്ത്യയെ അനുഭവിക്കാം. കാസര്‍കോട് ടൗണില്‍ തുടങ്ങിയതല്ല ലിഫ്റ്റടിച്ചുള്ള ഈ സൗജന്യയാത്ര. സെപ്റ്റംബര്‍ രണ്ടിനു മുംബൈ വിമാനത്താവളത്തില്‍ എത്തിയ പീറ്ററും ഡയാനയും ലിഫ്റ്റടിച്ച് ആദ്യമെത്തിയത് ഗോവയില്‍. അവിടെ കണ്ടോളിം ബീച്ചില്‍ തങ്ങിയ ഇവര്‍ പിന്നെ കൈകാണിച്ചതു മംഗളൂരു വണ്ടികള്‍ക്ക്.
കാസര്‍കോട് വരെ ടാങ്കര്‍ലോറിയിലെത്തിയ സംഘം ഇവിടെ ഇറങ്ങി ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരു മണിക്കൂറിലേറെ കാത്തുനിന്നതിനു ശേഷം ഒടുവില്‍ അടുത്ത ലക്ഷ്യമായ പയ്യന്നൂരിലേക്കും ലോറി കിട്ടി. ലോറി ഡ്രൈവര്‍ സുധീറിനൊപ്പം അപ്പോള്‍ ഇരുവരും ഇനി കണ്ണൂര്‍ക്കാഴ്ചകളിലേക്ക്. ആലപ്പുഴയും കോവളവുമൊക്കെ കണ്ട് സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനേ ഇവര്‍ മടങ്ങുന്നുള്ളൂ. പോളണ്ടിലെ വൂജില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. പീറ്റര്‍ എന്‍ജിനീയറിങ്ങും ഡയാന ധനശാസ്ത്രവും പഠിക്കുന്നു. കോളജിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ടീമിലെ അംഗങ്ങള്‍ കൂടിയാണ് ഇരുവരും.
https://www.facebook.com/Malayalivartha























