ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ നാദിർഷ; ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകം; പഴുതുകളടച്ച് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ 10 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ അന്വേഷണ സംഘം താരത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാദിർഷായെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കേസിൽ നാദിർഷയെ അറസ്റ്റ് ചെയ്യുന്നത് താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഈ മാസം 18നാന് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു.
അന്വേഷണം എന്ന് തീരുമെന്നും നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. മുഖ്യപ്രതി പൾസർ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാർത്തകളിൽ സജീവമാക്കി നിറുത്താനാണോ പൊലീസ് ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ, കേസിലെ മറ്റൊരു പ്രതി നടൻ ദിലീപ് കഴിഞ്ഞ ദിവസം അങ്കമാലി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. തുടർന്ന് ദിലീപ് രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളുകയായിരുന്നു. വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷയുമായി എത്തിയത്.
https://www.facebook.com/Malayalivartha

























