ഭര്‍ത്തൃവീട്ടിൽ മാനസികപീഡനം നേരിടേണ്ടി വന്നതിന്റെ പക മനസില്‍ സൂക്ഷിച്ച ഷീജ കാമുകനെ കാര്യസ്ഥനാക്കി രഹസ്യ ബന്ധം തുടരാന്‍ ആഗ്രഹിച്ചു; പാലക്കാട്ടെ ഞെട്ടിച്ച അര്‍ദ്ധരാത്രിയിലെ കൂട്ടക്കൊലയിലെ കള്ളി വെളിച്ചത്തായപ്പോൾ...

വയോധികനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിടേണ്ടി വന്നതിന്റെ പക ഷീജ മനസില്‍ സൂക്ഷിച്ചിരുന്നു. അവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചതിന് പുറമേ ഭര്‍ത്തൃമാതാപിതാക്കള്‍ ഇല്ലാതായാല്‍ ജോലിയില്‍ നിന്നും വിരമിച്ചു ഭര്‍ത്താവ് വിദേശത്ത് പോകുമ്പോൾ സദാനന്ദനെ കാര്യസ്ഥനനാക്കി ബന്ധം തുടരാമെന്നും കരുതി. ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു വയോധിക ദമ്പതികളെ സദാനന്ദനും ഷീജയും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തിയത്.
ഭര്‍ത്തൃമാതാപിതാക്കളെ ഇല്ലാതാക്കാന്‍ ഓട്ടോറിക്ഷയും കാര്യസ്ഥപ്പണിയുമായിരുന്നു വാഗ്ദാനം.ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ഭര്‍ത്താവ് വിരമിച്ചുവരുമെങ്കിലും നാട്ടില്‍ നില്‍ക്കാതെ വിദേശത്തേക്ക് പോകും. അപ്പോള്‍, പറമ്പും പാടവും നോക്കി നടത്താന്‍ കാര്യസ്ഥനാക്കും. സ്വാമിനാഥന്റെ വീട്ടില്‍ താമസസൗകര്യവും നല്‍കും. അതുവഴി ബന്ധവും തുടരാം. കൂടാതെ സ്ഥലം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. സംഭവം പൂര്‍ണമായും ആസൂത്രണം ചെയ്തത് മരുമകളാണെന്നാണ് സദാനന്ദന്‍ മൊഴി നല്‍കിയിട്ടുള്ളത്. സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയെയും കൊലപ്പെടുത്തിയ നിലയിലും ഷീജയെ കൈയും വായയും കെട്ടിയനിലയില്‍ അബോധാവസ്ഥയിലുമായിരുന്നു കണ്ടെത്തിയത്.
ഷീജയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സദാനന്ദന്‍ എല്ലാകാര്യവും പോലീസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ ഷീജയെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇന്നലെ സദാനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. അടുക്കള ഭാഗത്തെ കിണര്‍ വറ്റിച്ച് ചുറ്റികയും താഴും കണ്ടെടുത്തു. തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നു കത്തിയും കൃത്യം നടത്തിയപ്പോള്‍ സദാനന്ദന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ട്രൗസറും തോര്‍ത്തും ലഭിച്ചു. താഴ് കിണറ്റിലിട്ടതും വസ്ത്രങ്ങള്‍ നിരത്തിയിട്ടതും മുളകുപൊടി വിതറിയതും അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു.
സദാനന്ദന്റെ വീട്ടില്‍ നിന്നാണ് ഷീജയുടെ മാലയും വളകളും കണ്ടെടുത്തത്. ഇവ ഊരിനല്‍കിയതാണെന്നാണ് പ്രതിയുടെ മൊഴി. തേനൂരില്‍ ഷീജയുടെ തറവാട്ടു വീടിന്റെ ഭാഗമായ കെട്ടിടത്തിലാണ് സദാനന്ദന്‍ വാടകയ്ക്ക് താമസിച്ചത്. ഇയാളുമായുള്ള അടുപ്പം സ്വന്തം വീട്ടിലും പ്രശ്നമായിരുന്നു. സദാനന്ദന്റെ ഫോണില്‍ ഷീജയുടെ ചിത്രങ്ങള്‍ കണ്ടതാണ് വിഷയമായത്. ഭര്‍ത്തൃവീടുമായി മാനസികമായി അകന്നിരുന്ന യുവതി കൂടുതലും തേനൂരിലാണ് താമസിച്ചത്. തോലന്നൂരിലെ വീട്ടിലും സദാനന്ദന്‍ എത്തിയിരുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha

























