ബജറ്റില്‍ അവഗണിച്ചതിലുള്ള പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി ഇന്ന് പ്രധാന മന്ത്രിയെ കാണും

പൊതു ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും, റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനേയും ഇന്ന് സന്ദര്‍ശിക്കും. ഐ.ഐ.ടി അടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സമര്‍പ്പിക്കും. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അതിനിടയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗത്തില്‍ ധാരണയായി. ഇന്നലെ വിവിധ കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചില്ല.
https://www.facebook.com/Malayalivartha