കായംകുളത്തെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആര്യാടന്

കായംകുളം താപനിലയത്തിലെ പ്രതിനന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. കക്കാട് ഡാമില്‍ നിന്ന് ജലമെത്തിച്ച് വൈദ്യുതി ഉല്പാദനം തുടരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കായംകുളം താപനിലയത്തിലെ വൈദ്യുതി ഉല്പാദനം രണ്ടു ദിവസം കഴിഞ്ഞാല്‍ നിര്‍ത്തി വെക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നിലയത്തിലെ ബോയിലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തതിനാലാണിത്. മൂന്നര ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കായംകുളം താപനിലയത്തില്‍ നിന്ന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. പരീക്ഷാ കാലമായതിനാല്‍ രണ്ടുനേരം ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ പവര്‍കട്ട് ഒഴിവാക്കിയതോടെ വൈദ്യുതി ഉപയോഗം നാല് ദശലക്ഷം യൂണിറ്റ് വര്‍ദ്ധിച്ച് 58 ദശലക്ഷം യൂണിറ്റായിരുന്നു.
https://www.facebook.com/Malayalivartha