Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

പോലീസ് അകമ്പടിയോടെ മാലിന്യം നിക്ഷേപിക്കാനെത്തി.. പിന്നീട് സംഭവിച്ചത്

25 SEPTEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂരിൽ ചൂല്‍പ്പുറത്ത് പോലീസ് അകമ്പടിയോടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ സ്ത്രീകളടക്കം 11 പേര്‍ക്കാണ് പരിക്കേറ്റത്.

ചൂല്‍പ്പുറം സ്വദേശികളായ കൊട്ടരപ്പാട്ട് രാജന്‍, ഭാര്യ ഭാര്‍ഗവി, മക്കളായ രാജേഷ്, സന്തോഷ്, ചക്കരാത്ത് നളിനി, വല്ലാശ്ശേരി ശ്രീമതി, വലിയകത്ത് ഖദീജ, മങ്കേടത്ത് ഹനീഫ, വാലിപറമ്പില്‍ സജിത്ത്, അമ്പലത്ത് വീട്ടില്‍ കബീര്‍ഷ, തെരുവത്ത് വീട്ടില്‍ ഷിഹാബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്‌കരിക്കാന്‍ കഴിയുന്ന വേര്‍തിരിച്ച മാലിന്യങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന സര്‍വ കക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശനിയാഴ്ച മാലിന്യം നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ അതിരാവിലെ മാലിന്യവുമായെത്തിയത്. വിവരം അറിഞ്ഞ് പ്രദേശവാസികളായ നൂറിലധികം പേര്‍ സ്ഥലത്ത് സംഘടിക്കുകയായിരുന്നു.

പോലീസിന്റെ ബലപ്രയോഗത്തിൽ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. നെഞ്ചിനേറ്റ പ്രഹരത്തെ തുടര്‍ന്ന് 66 കാരനായ രാജന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ രാവിലെ പോലീസ് അകമ്പടിയില്‍ മാലിന്യവുമായി എത്തിയ അഞ്ച് ട്രാക്ടറുകള്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കടത്തി വിടാൻ കഴിഞ്ഞില്ല. പിന്നീട് നൂറോളം പോലീസുകാരെത്തി നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ തുടങ്ങി. ഇതോടെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരാഹാരം കിടക്കുന്ന രണ്ട് പേര്‍ ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ കിടന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്തോളം നാട്ടുകാരും കവാടത്തിന് മുന്നില്‍ കിടന്നു. പോലീസ് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ നാട്ടുകാരിലൊരാള്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

സ്ത്രീകളുള്‍പ്പെടെയുള്ള മറ്റു ചിലര്‍ പെട്രോള്‍ ഒഴിക്കാന്‍ തുടങ്ങിയതോടെ പോലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കം ചെയ്ത് മാലിന്യവണ്ടികള്‍ കടത്തി വിട്ടു. തീ കത്തിക്കാനുള്ള ശ്രമം പോലീസ് തന്ത്രപൂര്‍വം തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എ.ടി. ഹംസ ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. അറസ്റ്റിലായ മൂന്നുപേര്‍ക്ക് പരുക്കുണ്ട്.

ഇവരെ പോലീസ് കാവലിലാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വര്‍ഷങ്ങളായി മാലിന്യപ്രശ്‌നത്താല്‍ പൊറുതി മുട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതിയായ സംസ്‌കരണ സംവിധാനം ഒരുക്കാതെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് കോടതി വിധിയുമുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്. എന്നാല്‍ കോടതി വിധി വളച്ചൊടിച്ചാണ് നഗരസഭ വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. അമ്പതോളം വരുന്ന സ്ത്രീകളെ നേരിടാന്‍ ഒരു വനിത പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രധാന ആരോപണം. മാലിന്യ വാഹനം കടത്തി വിടാതിരിക്കാനായി കവാടത്തിന് മുന്നില്‍ ഉപരോധിച്ച വയോവൃദ്ധരെ വലിച്ചിഴച്ചതും പ്രതിഷേധത്തിനിടയാക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (14 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (29 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (37 minutes ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (50 minutes ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (1 hour ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (2 hours ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (2 hours ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (3 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends