കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്ന് എ കെ ആന്റണി

കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു. ചില പ്രത്യേക സമുദായങ്ങളോടും വിഭാഗങ്ങളോടും പാര്‍ട്ടിയ്‌ക്ക് പ്രത്യേക പരിഗണനയുണ്ടെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്‌ഥാനത്ത് സികെജി അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുല്യ നീതി, തുല്യ പരിഗണന എന്നതാണ് കോണ്‍ഗ്രസ് നിലപാടെങ്കിലും ഇതില്‍ പലര്‍ക്കും വിശ്വാസമില്ലാതായി. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരോടും തുല്യ സമീപനം പുലര്‍ത്തേണ്ടതുണ്ട്. ന്യൂനപക്ഷ, സാമുദായിക പ്രീണനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കേരളത്തില്‍ വര്‍ഗീയ ഫാസിസ്‌റ്റ് ശക്‌തികള്‍ക്ക് സ്വാധീനം കൂടാനുള്ള കാരണം കോണ്‍ഗ്രസ് മതേതര നിലപാടില്‍ നിന്ന് വ്യതിചലിച്ചതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ സ്‌ഥിതിയെ ഗൗരവമായി കാണേണ്ടതുണ്ടെന്നും സംസ്‌ഥാനം വര്‍ഗീയതയിലേക്ക് കൂപ്പുകുത്തുന്ന അവസ്‌ഥ ഉണ്ടാകരുതെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha