ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്തവളത്തില്‍ ഇന്നും നാളെയും സന്ദര്‍ശകര്‍ക്കു വിലക്ക്. വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കേരളത്തിലെ ജയിലുകളില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഒട്ടേറെപ്പേരെ പീഡിപ്പിക്കുന്നുണ്ടെന്നും അവരെ വിട്ടയച്ചില്ലെങ്കില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്തുമെന്നുമാണ് ഫോണിലുടെ ഭീഷണി എത്തിയത്. വിമാനത്താവളത്തിലേക്കുളള എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പോലീസിനെയും ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു. സൗദിയില്‍ നിന്നാണു ഭീഷണി സന്ദേശം എത്തിയതെന്നാണ് നിഗമനം. അല്‍ഖായിദ ഭീകരര്‍ യന്ത്രത്തോക്കുകളുമായി വിമാനത്താവളം ആക്രമിക്കും എന്നായിരുന്നു ഭീഷണി. നാലു തവണയാണു ഭീഷണിപ്പെടുത്തി ഫോണ്‍ സന്ദേശം എത്തിയത്.
https://www.facebook.com/Malayalivartha