ശുഭയാത്ര നല്‍കി മടങ്ങിയത് ദുരന്തത്തിലേക്ക്... ബന്ധുക്കളെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ ആറ്റില്‍ വീണ് യുവതിയും കുഞ്ഞും മരിച്ചു

കൊല്ലം ജില്ലയില്‍ പുതുക്കോട് പാറമുകളില്‍ വീട്ടില്‍ സബീറിന്റെ ഭാര്യ ജസ്‌ന (24) മകന്‍ അലി (2) എന്നിവരാണ് മരിച്ചത്. ഇവര്‍ ഇപ്പോള്‍ കല്ലറ പള്ളിമുക്കിലാണ് താമസം
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. ജസ്‌നയുടെ സഹോദരന്‍ അസിമിനേയും ഭാര്യയേയും എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു. കാര്‍ കിളിമാനൂര്‍ തൊളിക്കുഴി റോഡില്‍ ചാവേറ്റിക്കാട് വളവില്‍ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. ശബ്‌ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. ഇവര്‍ ചേര്‍ന്ന് കാറിന്റെ ചില്ല് തകര്‍ത്ത് കാറിലുള്ളവരെ രക്ഷപ്പെടുത്തി.
ഇതേസമയം ജസ്‌നയും കുഞ്ഞും ഒഴുകിപ്പോയ വിവരം ആരും അറിഞ്ഞില്ല. ഇവരെ കാണാനില്ലെന്ന് പരിക്കേറ്റവര്‍ പറഞ്ഞതോടെയാണ് നാട്ടുകാര്‍ ആറ്റില്‍ തെരച്ചില്‍ നടത്തിയത്. പാറക്കെട്ടില്‍ മുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ജസ്‌നയുടെ ഉമ്മ കുമ്മിള്‍ വട്ടത്താമര അസീം മന്‍സിലില്‍ വാഹിദ (50), വാഹിദയുടെ സഹോദരി ഷാഹിദ (45) ഡ്രൈവര്‍ ജാഫര്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha