സുധീരനെതിരെ മിണ്ടരുതെന്ന് ആന്റണി ഉമ്മന്‍ചാണ്ടിയോട്

പൂട്ടികിടക്കുന്ന 418 ബാറുകളില്‍ ഒന്നുപോലും തുറക്കേണ്ടതില്ലെന്നും വി.എം.സുധീരന് പൂര്‍ണ്ണ പിന്തുണ നല്‍കണുമെന്നും മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് വന്ന ആന്റണി ഉമ്മന്‍ചാണ്ടിയെ വിളിച്ചു വരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉദ്ദേശിച്ച വിജയം സാധിച്ചത് സുധീരന്റെ മദ്യവിരുദ്ധ നിലപാടാണെന്നും ആന്റണി പറഞ്ഞു. ഉമ്മന്‍ചണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രയാണെന്നും സുധീരന്‍ ഏറ്റവും നല്ല കെ.പി.സി.സി അധ്യക്‌ഷനാണെന്നും ആന്റണി പറഞ്ഞു. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്യണം. ആന്റണിയുടെ ആവശ്യത്തിന് ഹൈക്കമാന്റിന്റെ പിന്തുണയുണ്ട്. തിങ്കളാഴ്‌ച എങ്ങനെ സത്യവ്‌ങ്‌മൂലം ഫയല്‍ ചെയ്യണമെന്നോര്‍ത്ത് ഉമ്മന്‍ചാണ്ടിയും കെ. ബാബുവും ആധി പിടിക്കുന്നു. 418 ബാറുകള്‍ പൂട്ടിയതുകാരണം കേരളത്തില്‍ കുടി കുറഞ്ഞെന്ന് സുധീരന്‍ വാദിക്കുന്നു. പഴയപോലെ റോഡില്‍ കുടിച്ചു മദ്യപിച്ചു കിടക്കുന്നവരെ കാണാനില്ല. പാവങ്ങളുടെ പണം കുടുംബത്തില്‍ തന്നെ പോകുന്നു. പഴയപോലെ അരാചകത്വമില്ല. ക്രിമിനല്‍ കേസുകള്‍ കുറഞ്ഞു. അതേസമയം ആന്റണിയുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒതുങ്ങാനാവില്ല. ആന്റിണിയെ തളളി കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ ഒരിടം കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുകയില്ല. ഏതായാലും സുധീരനും ആന്റണിയുമായി അഭിപ്രായ ഐക്യത്തോടെ മുന്നോട്ട് പോകുന്നതാണ് ഉത്തമമെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് മദ്യനയത്തെകുറിച്ചുളള അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി 30 വരെ സമയം അനുവദിച്ചത്. 30 ന് അഭിപ്രായം അറിയിച്ചില്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ കോടതിയുടെ വിമര്‍ശനത്തിന് പാത്രമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ പൂട്ടിയ ബാറുകള്‍ക്കനുകൂലമായി ഹൈക്കോടതിയില്‍ നിന്നും ഉത്തരവു വന്നേക്കാം. ഇങ്ങനെയൊരു അബദ്ധം സംഭവിക്കാനിടയുണ്ടെന്ന് സുധീരന്‍ ഭയക്കുന്നു. അതിനാല്‍ ബാറുകള്‍ തുറക്കാനാകില്ലെന്ന് കോടതിയെ അറിയിക്കണുമെന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയെ അറിയിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സുധീരന്റെ നിലപാടുകള്‍ക്ക് പിന്തുണ വര്‍ദ്ധിക്കുകയാണ്. സുധീരന്റെ വിജയമാണ് പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കോണ്ടഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. ഇതിനിടെ ആന്റണി തിരുവനന്തപുരത്തെത്തിയും സുധീരന്റെ നിലപാടുകളെ പരസ്യമായി പുകഴ്‌ത്തിപറഞ്ഞതും സുധീരന്റെ ആവശ്യപ്രകാരമാണെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. ആന്റണി വന്നതോടെ സുധീരന്റെ ശത്രുക്കളുടെ എണ്ണം കുറഞ്ഞു. സുധിരനെ രഹസ്യമായി വിമര്‍ശിക്കുകയായിരുന്ന മന്ത്രി കെ. ബാബുവിന്റെ വായും അടഞ്ഞു. ചുരുക്കത്തില്‍ ആന്റണിയുടെ വരവ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha