തമിഴ്‌നാട് അവകാശവാദം ഉന്നയിച്ച നാലു അണക്കെട്ടുകളും കേരളത്തിന്റേതാണെന്ന് ഉമ്മന്‍ ചാണ്ടി

തമിഴ്‌നാട് അവകാശവാദം ഉന്നയിച്ച നാലു അണക്കെട്ടുകളും കേരളത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. അണക്കെട്ടുകളുടെ പരിപാലനവും പ്രവര്‍ത്തനവം തമിഴ്‌നാട് നടത്തുന്നത് ഇരു സംസ്‌ഥാനങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരമാണെന്നും അണക്കെട്ടുകളുടെ മേല്‍ തമിഴ്‌നാട് അവകാശം ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കേരളത്തിലെ മുല്ലപ്പെരിയാര്‍, പെരുവരിപ്പള്ളം, തുണക്കടവ്, പറമ്പിക്കുളം അണക്കെട്ടുകള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം കേരളം അനാവശ്യ വിവാദങ്ങള്‍ക്ക് ഇല്ലെന്നും തമിഴ്‌നാടുമായി നല്ല ബന്ധം തുടരാനാണ് സംസ്‌ഥാനം ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
തമിഴ്‌നാടാണ് അണക്കെട്ടുകളുടെ ഗുണഭോക്‌താക്കള്‍ എന്നതിനാല്‍ 61:5 എന്ന അനുപാതത്തിലാണ് തമിഴ്‌നാടും കേരളവും അണക്കെട്ടുകളുടെ പരിപാലനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. കരാറിന്റെ അടിസ്‌ഥാനത്തിലാണ് ഈ രീതി പിന്തുടരുന്നത്. കേന്ദ്രത്തിന്റെ വന്‍ ഡാമുകളുടെ പട്ടികയിലും ഈ അണക്കെട്ടുകള്‍ കേരളത്തിന്റേതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha