മലയാളി വാര്‍ത്ത.
കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്. അതേസമയം ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിനെ വെട്ടിലാക്കി ആന്റണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്‌തുകൊണ്ട് എല്‍കെ അദ്വാനിയും രംഗത്തെത്തി. ബിജെപിയുടെ വാദത്തിനുള്ള അംഗീകാരമാണ് ആന്റണിയുടെ പ്രസ്താവന. ഇത്തരം ആത്മപരിശോധന കോണ്‍ഗ്രസിന് ഗുണം ചെയ്യും. ന്യൂനപക്ഷങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്വാനി പറഞ്ഞു.
ആന്റണിയുടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ടാണ് അദ്വാനി രംഗത്തെത്തിയത്. ന്യൂനപക്ഷപ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ആന്റണിക്കുണ്ടായ തിരിച്ചറിവ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ക്കും ഉണ്ടാകണമെന്നും അദ്വാനി പറഞ്ഞു. ബിജെപി അധികാരത്തിലേറുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഭയന്നിരുന്നു. എന്നാല്‍ ന്യൂനപക്ഷവിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദമോദിയുടെ ഭരണമെന്നും അദ്വാനി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് എ.കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവര്‍ക്കും തുല്യനീതിയെന്ന കോണ്‍ഗ്രസ് നയം നടപ്പാക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്നു. പ്രത്യേക സമുദായങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നതിന് കാരണമെന്നും ആന്റണി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന സികെജി അനുസ്മരണ യോഗത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും ഒളിയമ്പ് എയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ ആന്റണിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha