Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞ ലൊക്കേഷൻ സെറ്റ് പോലെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീട്...

04 OCTOBER 2017 08:38 AM IST
മലയാളി വാര്‍ത്ത

ഒരു ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞതായിരുന്നു വീട്ടിലേ രംഗങ്ങൾ.ശരിക്കും ഏറെ നാൾ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന അച്ചനേ.. ഭർത്താവിനേ.. സഹോദരനേ.. മകനേ.. അങ്ങിനെ വേണ്ടപെട്ടവർ അവരുടെ പ്രിയപ്പെട്ടവനേ കണ്ട് കെട്ടിപിടിച്ചു..കരങ്ങൾ കോർത്തു..മുറ്റത്തിറങ്ങിവന്ന ഭാര്യ കാവ്യയേയും മകളേയും നെഞ്ചോട് അടുപ്പിച്ചു നിർത്തി…

സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീടിന്റെ മുന്നിൽ ആളുകൾ..ആരാധകർ തിങ്ങി കൂടി..അറസ്റ്റിലായപ്പോൾ കരഞ്ഞ വേണ്ടപെട്ടവരുടെ കണ്ണുകൾ ഇന്നലെ തിളക്കമായിരുന്നു. കൂകി വിളിച്ചവർ ജയിൽ മുതൽ പുഷ്പ വൃഷ്ടി നടത്തി..പരിഹാസങ്ങൾക്ക് പകരം ദിലീപ് ജയ് വിളികൾ വീടിനു മുന്നിൽ മുഴങ്ങി..ശരിക്കും സിനിമയിൽ കാണും വിധം..നായകൻ പരാജയങ്ങൾക്ക് ശേഷം അവസാന വിജയം നേടുന്ന പോലെ..

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീടിന്റെ ഗെയ്റ്റ് അടഞ്ഞുകിടന്നു. എങ്കിലും അകത്തെ ആഹ്ലാദം പുറത്തറിയാം. പുറത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രം. അടുത്തുള്ള വീടുകളില്‍നിന്ന് തലകള്‍ നീണ്ടു. ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു. ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ.ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും സിദ്ദിഖിലും പ്രകടമായിരുന്നു. ദിലീപിന്റെ വീട്ടിൽ കാര്യക്കാരനെ പോലെ സിദ്ദിഖ് നിറഞ്ഞു. ചേട്ടനെ പോലെ ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം സിദ്ദിഖും കാത്തുനിന്നു.

പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു.നടന്‍ സിദ്ദിഖും നേരത്തേ ഇവിടെയെത്തിയിരുന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.

അപ്പോഴേക്കും വിവരമറിഞ്ഞ് ആരാധകരുമെത്തി. അകത്തേക്കുപോയ ദിലീപ് പലതവണ പുറത്തുവന്ന് ഗെയ്റ്റിനു മുകളിലൂടെയും മതിലിലെ വിടവിലൂടെയും ആരാധകര്‍ക്ക് കൈകൊടുത്തു. ദിലീപിന് ജയ് വിളികളും മുഴങ്ങി. ഗെയ്റ്റിനകത്തും പുറത്തു ലഡു വിതരണംചെയ്തു.ചാനല്‍ മൈക്കുകള്‍ നീണ്ടെങ്കിലും ഒന്നും പറയില്ലെന്ന് ആംഗ്യരൂപേണ ദിലീപ് കാണിച്ചു. മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഒപ്പമുള്ളവര്‍ക്കും നടന്‍ നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു. ആളുകള്‍ കൂടിയതോടെ ദിലീപ് ബാല്‍ക്കണിയിലെത്തി എല്ലാവര്‍ക്കും കൈവീശി നന്ദിപറഞ്ഞു.

അപ്പോഴേക്കും അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെത്തി. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നടി ലക്ഷ്മിപ്രിയ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ എന്നിവരും ദിലീപിനെ കാണാനെത്തി.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.

1. പാസ്‌പോര്‍ട്ട്‌ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (12 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (16 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (22 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

Malayali Vartha Recommends