കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച് വൃദ്ധയുടെ വായും മുഖവും പൊള്ളി

പലവിധത്തിലുള്ള രാസവസ്‌തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച് വായും മുഖവും പൊള്ളിയ വൃദ്ധയെ അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ നെല്ലിക്കുന്ന് പുത്തന്‍വീട്ടില്‍ സാവിത്രിയാണ് ആശുപത്രിയിലായത്.
കഴിഞ്ഞ ദിവസം ഭരതന്നൂര്‍ ജംഗ്‌ഷനില്‍ പെട്ടി ഓട്ടോയില്‍ കൊണ്ടു വന്ന മാങ്ങ കച്ചവടക്കാരനില്‍ നിന്നാണ് ഇവര്‍ മാങ്ങ വാങ്ങിയത്. 2 കിലോ 60 രൂപ കൊടുത്തു വാങ്ങി. വീട്ടില്‍ കൊണ്ടു വന്ന് രണ്ടെണ്ണം കഴിച്ചു. മാങ്ങ കഴിയ്‌ക്കാനായി മുറിച്ചപ്പോള്‍ ഒരു ഭാഗം പച്ചയും ഒരു ഭാഗം പഴുത്തതുമായിരുന്നു. പഴുത്ത ഭാഗം മാത്രമേ കഴിച്ചുള്ളൂ. മാങ്ങ കഴിച്ചയുടനെ വായിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങി. കുറച്ചുകഴിഞ്ഞ് ചുണ്ടും വായയും തൊണ്ടയുമെല്ലാം പൊള്ളി നീറ്റലുണ്ടായി. അവരെ ഉടനെ ബന്ധുക്കള്‍ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
പ്രാഥമിക നിഗമനത്തില്‍ മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിച്ച രാസവസ്‌തുക്കളാണ് പൊള്ളലിന് കാരണമെന്നാണ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha