Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദിലീപന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് പ്രോസിക്യൂഷന്റെ ആ വാദങ്ങള്‍

04 OCTOBER 2017 11:37 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് പ്രോസിക്യൂഷന്റെ വിശദീകരണങ്ങളെന്ന് വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ വാദങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെജാമ്യ ഹരജി തള്ളിയത്. ഗൗരവമുള്ള പുതിയ തെളിവുകള്‍ നല്‍കാന്‍ കഴിയാതിരുന്ന പ്രോസിക്യൂഷന്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് കോടതിക്ക് നല്‍കിയത്. സുപ്രധാന സാക്ഷികളെ ചോദ്യം ചെയ്‌തെന്നും പ്രധാന രേഖകള്‍ കണ്ടെടുത്തെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചതോടെ ഇനി ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ഹരജിക്കാരന് ജാമ്യം നല്‍കരുതെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടിയെ പീഡിപ്പിക്കുന്ന രംഗങ്ങളടങ്ങുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വാദവും പ്രോസിക്യൂഷന്‍ ഉയര്‍ത്തി. തുടക്കം മുതല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കപ്പുറം പ്രോസിക്യൂഷന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനായില്ല. നാദിര്‍ഷയുടെ ചോദ്യം ചെയ്യലില്‍നിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന തെളിവുകളെ പ്രോസിക്യൂഷന്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍, ഇത് ഫലവത്തായില്ല. നാദിര്‍ഷയെ ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ സഹകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പ്രോസിക്യൂഷന്‍ വിശദീകരണ പത്രികയില്‍ പറഞ്ഞതുമില്ല. അതിനാല്‍, പുതിയ തെളിവുകള്‍ സംബന്ധിച്ച സൂചന പോലും കോടതിക്ക് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, ബില്ലുകള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവയാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയ രേഖാപരമായ തെളിവുകള്‍. ക്രിമിനല്‍ നടപടിക്രമ പ്രകാരം കോടതിയിലും പൊലീസിലും 20 സുപ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികളാണ് മറ്റ് തെളിവ്. മറ്റ് സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഹരജിക്കാരന്റെപങ്കാളിത്തം വെളിപ്പെടേണ്ടതുണ്ടെന്ന നിരീക്ഷണമാണ് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നടത്തിയത്. പ്രോസിക്യൂഷന്‍ വാദത്തിന്റെഅടിസ്ഥാനത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഹരജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ആദ്യ ജാമ്യ ഹരജികള്‍ ഹൈകോടതി തള്ളിയത്.

അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. അന്ന് അന്വേഷണവും നിര്‍ണായകമായ ഘട്ടത്തിലായിരുന്നുവെന്ന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനരംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താത്ത സാഹചര്യത്തില്‍ ഇവ ഭാവിയില്‍ നടിക്ക് ഒരു ഭീഷണിയായി നിലനില്‍ക്കുമെന്നുമുള്ള കാര്യമാണ് അന്ന് ജാമ്യ ഹരജി തള്ളുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തെളിവുകള്‍ കണ്ടെത്താനാവാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്നിരിക്കെ അതിന്റെപേരില്‍ ഹരജിക്കാരന്റെ ജാമ്യം തള്ളരുതെന്ന വാദത്തിനായിരുന്നു ഇത്തവണ മുന്‍ഗണന കിട്ടിയത്.

നടന്‍, വിതരണക്കാരന്‍, നിര്‍മാതാവ്, തിയറ്റര്‍ ഉടമ എന്നീ നിലകളില്‍ സിനിമ മേഖലയില്‍ സമ്പൂര്‍ണ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യതയും കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിചാരണയില്‍ ഇടപെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുടെ പേരില്‍ ഹരജിക്കാരനെ കൂടുതല്‍ കാലം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നതിനോട് കോടതി ഇത്തവണ യോജിച്ചില്ല. ഹൈകോടതി മുമ്പാകെ എത്തിയ ജാമ്യ ഹരജികളില്‍ മൂന്നാമത്തേതിലാണ് ദിലീപിന് അനുകൂല വിധിയുണ്ടായത്. നേരത്തേ രണ്ട് ജാമ്യ ഹരജികള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (12 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (16 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (22 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

Malayali Vartha Recommends