നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പാക്കി; ആവശ്യമെങ്കിൽ നടപടിക്രമം പൂർത്തിയാക്കി അറസ്റ്റ് ചെയ്യാം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. കേസിൽ തോന്നിയതുപോലെ ആരെയും പ്രതിയാക്കരുതെന്ന് കോടതി പറഞ്ഞു. എല്ലാ സാക്ഷികളേയും പ്രതിയാക്കിയാൽ ആ കേസ് നിലനിൽക്കില്ല. പൊലീസിന്റെ ഈ പഴുതിലൂടെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമെന്നും ഡ.ഉബൈദ് ചൂണ്ടിക്കാട്ടി.
നിലവിൽ നാദിർഷ കേസിൽ പ്രതിയല്ലെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. നാദിർഷയ്ക്കെതിരെ ഇപ്പോൾ തെളിവൊന്നുമില്ല. ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഇതേതുടർന്നാണ് ഹർജി കോടതി തീർപ്പാക്കിയത്. നാദിർഷ കേസിൽ പ്രതിയല്ലാത്തതിനാൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസിലെ മുഖ്യപ്രതി പൾസർ സുനി നാദിർഷയെ ഫോണിൽ വിളിച്ചു എന്നതുകൊണ്ട് മാത്രം പ്രതിയാക്കാനാവില്ല. നാദിർഷയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിനുശേഷം നിയമപരമായി അറസ്റ്റ് നടപടികളിലേക്ക് പൊലീസിന് കടക്കാമെന്നും കോടതി പറഞ്ഞു.
ദിലീപിന്റെ നിർദ്ദേശപ്രകാരം 25,000 രൂപ തനിക്ക് നൽകിയത് നാദിർഷയാണെന്ന് പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നാദിർഷായെ എത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയർന്നതിനാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോടതി നിർദ്ദേശപ്രകാരം അന്വേഷണ സംഘം നാദിർഷായെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha























