Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പോലീസിന്റെ കൈയില്‍ ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ആരോപണം

04 OCTOBER 2017 12:16 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമാകാത്തതാണ് കുറ്റപത്രം വൈകാനുള്ള കാരണമെന്ന് പോലീസിന്റെ ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭ്യമായ വിവരം.

ഉന്നത പോലീസുദ്യോഗസ്ഥര്‍ ദിലീപിനെ സഹായിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് വിശ്വസിക്കുന്നവരും പോലീസിലുണ്ട്. എന്നാല്‍ പള്‍സര്‍ സുനി സ്വന്തം ഇഛ പ്രകാരം ചെയ്ത കുറ്റം ദിലീപിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. പണ്ടെങ്ങോ ദിലീപിന്റെ ചില അടുത്ത അനുയായികള്‍ നല്‍കിയ ക്വട്ടേഷന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം താത്പര്യാര്‍ത്ഥം നടത്തിയ ശേഷം ദിലീപിന്റെ തലയില്‍ കെട്ടി എന്നും വിശ്വസിക്കുന്നവരും അന്വേഷണ സംഘത്തിലുണ്ട്. മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ വിശ്വാസം ഇതാണ്.

പോലീസ് പൂര്‍ണമായും പള്‍സര്‍ സുനി എന്ന കുറ്റവാളിയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന് കരുതുന്നവരും ഉണ്ട്. സുനിയുടെ ലക്ഷ്യം മാപ്പു സാക്ഷിയാവാനായിരുന്നു. ദൃശ്യം മോഡല്‍ ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ പള്‍സര്‍ ആസൂത്രണം ചെയ്തതെന്നും പറയപ്പെടുന്നു.

ദിലീപിന് നല്‍കിയ ക്വട്ടേഷന്‍ ആണെങ്കില്‍ അത് കേരളത്തില്‍ വച്ച് സംഭവിക്കുമായിരുന്നില്ല എന്ന സംശയവും പോലീസിനുണ്ട്.

90 ദിവസം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുള്‍ ബാക്കി നില്‍ക്കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാത്തത് തെളിവില്ലാത്തത് കാരണമാണെന്ന് കോടതിക്ക് ബോധ്യമായെന്നാണ് എറണാകുളത്തെ നിയമവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ദിലീപ് എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിയിക്കാനുള്ള യാതൊന്നും ഇപ്പോള്‍ പോലീസിന്റെ പക്കലില്ലെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടു.

മറ്റാരുടെയോ താത്പര്യ പ്രകാരമാണ് ദിലീപിന്റെ പേരില്‍ കേസുണ്ടാക്കിയതെന്ന വാദത്തിന് ബലം പകരുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ ദിലീപിനെ ആരോ കുരുക്കി. ഇല്ലെങ്കില്‍ ദിലീപിനെ ഉന്നതര്‍ സഹായിച്ചു.

കേസ് വിചാരണക്കെത്തുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന പോലീസില്‍ നിന്നും ദിലീപ് സുഖമായി ഊരി പോകും. കാരണം കേസിന്റെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ല. അവ നശിപ്പിച്ചു എന്ന് മൊഴി നല്‍കിയ ജൂനിയര്‍ അഭിഭാഷകനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമല്ല. ദിലീപിന് സാമ്പത്തിക ശക്തിയുണ്ട്. അദ്ദേഹത്തിന് ആരെ വേണമെങ്കിലും നിഷ്പ്രയാസം സ്വാധീനിക്കാം. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ദിലീപിന് സഹോദരതുല്യമായ സ്‌നേഹബന്ധമുണ്ട്.

സെന്‍കുമാര്‍ പറഞ്ഞതാണ് ഇപ്പോള്‍ ശരിയായി ഭവിച്ചത്. ദിലീപിനെതിരെ തെളിവില്ലെന്നും ഗുരുതരമായ ഒരാരോപണവും അയാളുടെ പേരില്‍ ഇല്ലെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. ഇതിനെതിരെ കേസെടുത്ത പോലീസും ചില സ്ത്രീ സംഘടനകളും ചെയ്തതെല്ലാം വിഫലമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. പള്‍സര്‍ സുനിയുടെ മൊഴികള്‍ വാസ്തവ വിരുദ്ധമാണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ ചെയ്തു കൂട്ടിയ കാര്യങ്ങളില്‍ നിന്നും പോലീസിന് ഊരാവില്ല. 

പോലീസല്ല മാധ്യമങ്ങളാണ് ദിലീപ് കേസ് അന്വേഷിച്ചത്. പഴയ ബാര്‍ കേസ് അന്വേഷിച്ചതും ഇപ്പോള്‍ കുട്ടനാട്ടിലെ കൈയേറ്റം അന്വേഷിക്കുന്നതും ഇവര്‍ തന്നെ. പബ്‌ളിസിറ്റിക്ക് പിന്നാലെ പോയാല്‍ യഥാര്‍ത്ഥ കേസ് അന്വേഷിക്കാനാവില്ല. പിന്നീട് ഇതേ മാധ്യമങ്ങളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടിയും വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (12 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (16 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (22 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

Malayali Vartha Recommends