പാചകവാതക വില വര്‍ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന് 4 രൂപയും സബ്‌സിഡി ഇല്ലാത്തവയ്‌ക്ക് 24 രൂപയും വാണിജ്യ സിലിണ്ടറിന് 35 രൂപയും വര്‍ധിപ്പിച്ചു

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് മറ്റൊരു ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് നാല് രൂപയും സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയുമാണ് കൂടിയത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയാണ് ഉയര്‍ന്നത്. എല്ലാ മാസത്തിലും ഒന്നാം തിയ്യതി പാചകവാതക വില വര്‍ദ്ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് വില കൂടിയത്.
സബ്‌സിഡിയുള്ള സിലിണ്ടറിന് 440ല്‍ നിന്നും 444 ആയാണ് കൂടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 945.50 രൂപയില്‍ നിന്നും 969.50 രൂപയായി ഉയരും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 35 രൂപ വര്‍ദ്ധിച്ച് 1671.80 രൂപ എന്ന നിലയിലെത്തി.
പാചക വാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം അഞ്ച് രൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാ മാസവും ഗ്യാസ് വിലയില്‍ വ്യത്യാസം വരും. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha