മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു ചര്‍മ്മ പ്രശ്‌നങ്ങളുമായി ഹോസ്പിറ്റലിലേക്ക് ഓടിയത്...

വെളുക്കാന്‍ തേച്ചത് പാണ്ടാവുക എന്ന ചൊല്ല് ശരിവയിക്കുന്നത് പോലെയാമ് കാസര്‍കോട് ഇപ്പോള്‍ ചിലരുടെ അവസ്ഥ. മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു ചര്‍മ്മ പ്രശ്‌നങ്ങളുമായി ഇവിടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയില്‍ (ഐഎഡി) ഒരു മാസത്തിനിടെ എത്തിയത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കാവുന്ന ഗണത്തില്‍പെട്ടതിന്റെ ആനുകൂല്യം മുതലാക്കി ബുക്ക് സ്റ്റാളിലും ബാര്‍ബര്‍ ഷോപ്പിലും വരെ ഈ ക്രീമുകള്‍ വില്‍ക്കുന്നു. കര്‍ണാടകയില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും ഇവ തേടി ആളെത്തുന്നുണ്ട്.
വിദേശത്തു നിന്നെത്തുന്ന രണ്ടു ക്രീമുകള്‍ക്കു പുറമെ അഞ്ചിലേറെ ഇന്ത്യന്‍ ക്രീമുകളും ഇവിടെ ലഭിക്കുന്നു. ഘടക പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്നു പോലും വ്യക്തമാക്കാതെയാണ് വിദേശ ക്രീം വിപണിയിലെത്തുന്നത്. ഉപയോഗിക്കുന്നവര്‍ അധികവും ആണ്‍കുട്ടികളാണ്. സ്റ്റിറോയ്ഡുകളുടെയും മെര്‍ക്കുറിയുടെയും സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്നു ചര്‍മ്മഹോഗ വിദഗ്ദ്ധന്‍ ഡോ എസ് ആര്‍ നരഹരി പറയുന്നു. ഈ ക്രീം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഉപയോഗിക്കാത്തപ്പോള്‍ മുഖം കൂടുതല്‍ ഇരുണ്ടു പോകും. പൊള്ളലേറ്റതു പോലെ ചുവന്നു തിണര്‍ത്ത പാടുകള്‍ പടരുന്നു. നെറ്റിത്തടത്തിനു മുകളില്‍ ഇരുണ്ട പാടുകള്‍ തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ.
https://www.facebook.com/Malayalivartha

























