Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

ദിലീപിനും ഉദയഭാനുവിനും രണ്ട് നീതിയോ... കേസൊതുക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം,സത്യം പുറത്ത് വരണമെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നു

06 OCTOBER 2017 10:45 AM IST
മലയാളി വാര്‍ത്ത

ചാലക്കുടി കൊലപാതക കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സി പി ഉദയഭാനുവും നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് രണ്ട് നീതിയാണ് ഇപ്പോള്‍ നടക്കുന്നത്.സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തികള്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സാക്ഷികളും മൊഴികളുമാണ് തീരുമാനിക്കുന്നത്.

പണത്തിന് വേണ്ടി ബന്ധങ്ങളെയോ സൗഹൃദങ്ങളെയോ കാണാതെ കൊലപ്പെടുത്തിയതാണ് ചാലക്കുടി കൊലപാതക കേസ്. ചാലക്കുടി കേസിലും ദിലീപിന്റെ കേസിലും പച്ചവെള്ളം പോലെ സത്യമായ ഒന്നാണ് ഇരുകേസുകളിലും രണ്ട് നീതി നടക്കുന്നു എന്നത്. എന്റെ അച്ഛനെ കൊന്നത് അഭിഭാഷകന്‍ ഉദയഭാനുവാണെന്ന് രാജീവിന്റെ മകന്‍ പറയുന്നു.

കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലിനെ ചാലക്കുടിയിലെ ഡിവൈ.എസ്.പി. ഓഫീസില്‍ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. അഖില്‍ മൂന്ന് പ്രധാന രേഖകള്‍ പോലീസിന് കൈമാറിയിരുന്നു. രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഉദയഭാനുവാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ശക്തമായി വിശ്വാസിക്കുന്നു.

എന്നാല്‍, അഭിഭാഷകന്‍ ഉദയഭാനു കേസില്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍ ഉറച്ച് വിശ്വാസിക്കുന്ന വിഭാഗവും ഉണ്ട്. ഈ കേസിലെ സത്യം എന്താണെന്ന് പുറത്ത് വരണമെന്ന് പോലീസിലെ സത്യസന്ധരായ ചിലര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നടക്കുന്നുണ്ട്.

അഭിഭാഷകന്‍ ഉദയഭാനുവിനോട് ചിലര്‍ക്ക് വ്യക്തിവൈരാഗ്യം ഉണ്ടെന്നാണ് ആരോപണങ്ങള്‍. പോലീസിലും വ്യക്തിവൈകാര്യത്തിന്റെ പേരില്‍ ചാലക്കുടി കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി എത്തി ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ ആളാണ് അഡ്വ സിപി ഉദയഭാനു.

എന്നാല്‍ ചാലക്കുടിയില്‍ ബ്രോക്കറായ രാജീവിന്റെ കൊലപാതകത്തില്‍ സിപി ഉദയഭാനുവിനും പങ്കുണ്ട് എന്നാണ് ആരോപണം.എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഡ്വ ഉദയഭാനു. നിയമത്തെ ബഹുമാനിക്കുന്ന ഒരു അഭിഭാഷകനാണ് താന്‍ എന്നും ഇത്തരത്തിലുള്ള ഒരു കൃത്യത്തിന് ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്നും ഉദയഭാനു പറഞ്ഞു.

കൊല്ലപ്പെട്ട രാജീവുമായി ഒരു ബ്രോക്കര്‍ എന്ന രീതിയിലുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഉദയഭാനു പറയുന്നു. രാജീവ് സ്ഥലം വാങ്ങുന്നതിനായി പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ സ്ഥലം നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടെന്നും സിപി ഉദയഭാനും വ്യക്തമാക്കി. 

കേസിലെ പ്രതികളായ ജോണിയും രഞ്ജിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഉദയഭാനുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഉദയഭാനു കൂടി ആവശ്യപ്പെട്ടിട്ടാണ് രാജീവിനെ തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.

 എന്നാല്‍ നടന്‍ ദിലീപിന്റെ കേസില്‍ പള്‍സര്‍സുനിയുടെ മൊഴിയെ തുടര്‍ന്ന് മാത്രമാണ് ദിലീപിനെ അറസ്റ്റ് ചെയ്തതു. പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറിന്റെ വെളിപ്പെടുത്തലോടെ മലയാള സിനിമാ ലോകത്ത് എന്തൊക്കെയാണ് സംഭവിച്ചത്.

ഒരു നടന്‍, അതും ജനകീയനും ജനപ്രിയനും കുടുംബ സദസുകളുടെ ഇഷ്ടതാരവുമായൊരാള്‍ പൊലീസ് പിടിയിലാകുന്നതും ജയിലാകുന്നതും കേരളത്തിന്റെ ചരിത്രത്തില്‍ത്തഹന്നെ ഇതാദ്യം. ഒരു വലിയ താരം എന്നതിലുപരി നല്ല സ്വാധീനവും സമ്പത്തുമുള്ളയാള്‍ കൂടിയാണ് ദിലീപ്.

ദിലീപ് എന്ന നടന്‍ ഇപ്പോഴും കുറ്റക്കാരനാണോ അല്ലയോ എന്നത് വലിയ ചോദ്യം ചിഹ്നമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നല്‍കുക തന്നെ വേണം. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വീക്ഷിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

ചില വ്യക്തികള്‍ വരുമ്പോള്‍ കേസ് അന്വേഷണം തെറ്റായ വഴിയിലൂടെയാകും നടക്കുക. ദിലീപിന്റെയും ഉദയഭാനുവിന്റെയും കേസില്‍ രണ്ട് നീതിയാണോ നടക്കുന്നതെന്ന് പലരും ചോദിച്ചു പോവുകയാണ്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends