കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ , ആന്റണിയുടെ പിതാവ് സേവ്യര്‍, മാതാവ് അലോഷ്യ സേവ്യര്‍, സഹോദരിയുടെ മകന്‍ അനൂപ് (10) എന്നിവരാണു മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ വിമല സേവ്യര്‍, സജു, അനുഷ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്തു നിന്നു ആലപ്പുഴയിലേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം ഉണ്ടായത്. ആന്റണിയും പിതാവ് സേവ്യറും ഇന്നലെ രാത്രി തന്നെ മരിച്ചു.
https://www.facebook.com/Malayalivartha