Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഉണരൂ മന്ത്രിമാരെ ഉണരൂ... ഒന്നര വര്‍ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരില്‍ ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നു

07 OCTOBER 2017 10:07 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം തികയാന്‍ പോകുന്നു. പല മന്ത്രിമാരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെങ്കിലും ചിവ വകുപ്പുകളില്‍ ഭരണം ഇല്ലെന്ന അവസ്ഥയാണ് ഉള്ളത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അടിന്തിരമായി ഇടപെടാനൊരുങ്ങുകയാണ് പിണറായി.

ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം ഇതാദ്യമായി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്താന്‍ പോകുകയാണ്. ഇതിനായി 9, 10 തീയതികളില്‍ ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തു. രണ്ട് ദിവസവും മുഖ്യമന്ത്രി മുഴുവന്‍ സമയവും യോഗത്തില്‍ സന്നിഹിതനായിരിക്കും. ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ഓരോ വകുപ്പിലും മൂന്ന് മെഗാ പ്രോജക്ടുകള്‍ വീതം സമര്‍പ്പിക്കാന്‍ ഓരോ വകുപ്പിനോടും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെയും മൂന്ന് മെഗാ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മികവ് പരിശോധിക്കുക, മന്ത്രിമാരുടെ ഓരോ രംഗത്തെയും മികവുകളും പോരായ്മകളും നേരിട്ട് ബോദ്ധ്യപ്പെടുക എന്നീ ലക്ഷ്യങ്ങളാണ് രണ്ട് ദിവസത്തെ യോഗത്തിനുള്ളത്. ഇതിനകം വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത് ആരംഭിച്ചിട്ടുള്ള വികസന പദ്ധതികളുടെ അവലോകനവും ഈ യോഗങ്ങളിലുണ്ടാകും. ഓരോ മന്ത്രിയും വകുപ്പുദ്യോഗസ്ഥരും രണ്ട് ദിവസത്തെ യോഗത്തിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ വകുപ്പിനും ഓരോ സമയക്രമം അനുവദിച്ചാണ് മുഖ്യമന്ത്രി അവലോകനം ചെയ്യുക

കണ്ണൂര്‍ വിമാനത്താവളം, ഗെയ്ല്‍ പാചകവാതക പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ എന്നിവയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ പുരോഗമിക്കുന്ന മെഗാ പദ്ധതികള്‍. ഇവ മൂന്നും 2018ല്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറിലും ഗെയ്‌ലും ഇടമണ്‍ കൊച്ചി വൈദ്യുതിലൈന്‍ പദ്ധതിയും 2018 ഡിസംബറിലും പൂര്‍ത്തിയാകും.

ഗെയ്ല്‍ വാതക ലൈന്‍ ക്രമീകരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ പ്രതിഷേധം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് മാറിയത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ നാട്ടുകാര്‍ വിശ്വാസം രേഖപ്പെടുത്തി പിന്മാറുകയായിരുന്നു.

കൊച്ചി ഇടമണ്‍ ലൈനിന്റെ കാര്യത്തില്‍ പുതുപ്പള്ളി മുതല്‍ കൊച്ചി വരെയുള്ള പ്രദേശവാസികളുടെ എതിര്‍പ്പ് കാലങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതാണിപ്പോള്‍ പരിഹൃതമാകുന്നത്. മുഴുവന്‍ ഭാഗത്തെയും സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പണി പൂര്‍ത്തിയാകേണ്ട കാലതാമസം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends