Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആറു വര്‍ഷമായി ജീവനോളം പ്രണയിച്ച യുവതിയോട് കാമുകന്‍ ചോദിച്ച ചോദ്യം കേട്ട് യുവതി തളര്‍ന്നുപോയി

07 OCTOBER 2017 11:21 AM IST
മലയാളി വാര്‍ത്ത

ജീവന് തുല്യം സ്‌നേഹിച്ച യുവാവിന്റെ കുടുംബത്തിന്റെ ചോദ്യം കേട്ട് യുവതി ഞെട്ടിപ്പോയി. കൊട്ടിയം തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപിക മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില്‍ കാവ്യാ ലാലാണ് (24) പയ്യന്റെ ചതിയില്‍പ്പെട്ട് ജീവനൊടുക്കിയത്. അതേസമയം മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപിനെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കഴിഞ്ഞ 28നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഉത്തരവായത്. 

ഇയാളുടെ അമ്മയും രണ്ടാം പ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സംസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയാണിത്. അബിന്റെ അച്ഛന്‍ പ്രദീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇയാളുടെ പേരില്‍ കേസില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ജാമ്യാപേക്ഷ തള്ളി. 

കഴിഞ്ഞ ഓഗസ്റ്റ് 24നു രാവിലെ 10.30നു കൊല്ലം പരവൂര്‍ മാമ്മൂട്ടില്‍ പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലാണു കാവ്യയെ കണ്ടെത്തിയത്. മാതാവ് ജീന നല്‍കിയ പരാതിയെത്തുടര്‍ന്നു പരവൂര്‍ പോലീസ് അബിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മകളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ആത്മഹത്യയിലേക്കു തള്ളിവിട്ട പ്രതിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടരന്വേഷണത്തില്‍ ലൈംഗികപീഡനം നടന്നതായി കണ്ടെത്തിയതോടെ അബിന്റെ പേരില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തി കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. 

ആറു വര്‍ഷമായി പ്രണയിച്ചിരുന്ന പ്രതി ഒഴിവാക്കിയതിന്റെ സങ്കടത്തിലാണു യുവതി ആത്മഹത്യ ചെയ്തതെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇവരുടെ അടുപ്പത്തെക്കുറിച്ചു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹത്തിനും സമ്മതമായിരുന്നു. എന്നാല്‍, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ മാതാപിതാക്കളുടെ ഒറ്റ മകനായതിനാല്‍ ഭീമമായ തുകയാണ് അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന പറഞ്ഞു. 

101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് യുവാവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും പണം നല്‍കാനാകില്ലെന്ന് കാവ്യയുടെ വീട്ടുകാര്‍ അറിയിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. കഴിഞ്ഞ ജൂെലെ 15 വരെ അബിന്‍ പതിവായി കാവ്യയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. അതിനുശേഷം ഫോണ്‍ വഴി ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചു. ജൂെലെ 25ന് അബിന്‍ പഠിക്കുന്ന കൊട്ടിയം എസ്.എന്‍ ഐ.ടി.ഐയില്‍ യുവതി പോയിരുന്നു. 

എന്നാല്‍, ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. ഇനി തന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞാണ് ഇയാള്‍ കാവ്യയെ തിരിച്ചയച്ചത്. എന്നിട്ടും ഈ മാസാവസാനം ഇയാളെ കാണാന്‍ യുവതി പോയി. വീട്ടിലെത്തിയ കാവ്യയെ മര്‍ദിക്കുകയും അസഭ്യം പറഞ്ഞു പുറത്താക്കുകയും ചെയ്തതായും ഈ സംഭവത്തിനു നാട്ടുകാര്‍ ദൃക്‌സാക്ഷികളാണെന്നും ബന്ധുക്കള്‍ പറയുന്നു. ഓഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളില്‍ അബിന്‍ പരീക്ഷയെഴുതിയ പരവൂര്‍ ശിവരാജ് ഐ.ടി.ഐയിലും കാവ്യ പോയിരുന്നു. എന്നാല്‍, കാണാന്‍ പോലും കൂട്ടാക്കിയില്ല. 

ഇയാളുടെ പെരുമാറ്റത്തിലുണ്ടായ മാനസികവിഷമം മൂലമാണു മകള്‍ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. കാവ്യ അയച്ച മൊെബെല്‍ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends