Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എല്ലാ സംഘടനകളുടേയും തലപ്പത്തെത്തിയാല്‍ നടിയെ സ്വാധീനിക്കാനെന്ന വ്യാഖ്യാനം വരും; മമ്മൂട്ടിയെ പിണക്കിയാല്‍ കളിമാറുമെന്നുറപ്പ്

07 OCTOBER 2017 01:00 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതുമായ ചര്‍ച്ചകള്‍ സജീവമാകവെ അമ്മയില്‍ ദിലീപ് ഉടനെയെത്തില്ലെന്ന് സൂചന. പൃഥ്വിരാജിന് വേണ്ടിയാണെന്ന് ദിലീപിനെ മമ്മൂട്ടി പുറത്താക്കിയതെന്ന ഗണേശ് കുമാറിന്റെ പരസ്യ വിമര്‍ശനത്തെ തുടര്‍ന്ന് മമ്മൂട്ടി അനുകൂലികള്‍ രംഗത്തെത്തി. മമ്മൂട്ടിയെപ്പോലൊരു ജെന്റില്‍മാനെ ഇങ്ങനെ കളങ്കിതനാക്കിയതില്‍ ഫാന്‍സുകാരും കലിപ്പിലാണ്. 

ദിലീപ് അനുകൂലികളും മമ്മൂട്ടി അനുകൂലികളും രണ്ടുപക്ഷത്തായി നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ തീരുമാനമാണ് ഏറെ നിര്‍ണായകം. ഇത് സംഘടനയുടെ പിളര്‍പ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയില്‍ നിന്ന് സ്വയം മാറി നില്‍ക്കാനാണ് ദിലീപിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ ദിലീപ് ഇനി താരസംഘടനയുടെ യോഗത്തിനെത്തൂ. ഇതിനൊപ്പം തന്റെ പേരില്‍ പോര് വേണ്ടെന്ന് തനിക്കായി വാദിക്കുന്നവരേയും ദിലീപ് അറിയിച്ചിട്ടുണ്ട്. കോടതി നടപടികളെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടു പോകരുതെന്നാണ് ദിലീപിന്റെ ആവശ്യം.

അതിനിടെ ദിലീപിനെ പുറത്താക്കിയ നടപടിയില്‍ മമ്മൂട്ടി പ്രതിസ്ഥാനത്താണ്. അത് ചര്‍ച്ചയാക്കാന്‍ അമ്മയുടെ യോഗത്തില്‍ ഗണേശ് ശ്രമിക്കും. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥ്വി രാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരം അമ്മയുടെ യോഗം ചേരും. എക്‌സിക്യൂട്ടീവും ജനറല്‍ ബോഡിയും വിളിക്കാനാണ് സാധ്യത.

ദിലീപ് ജയില്‍ മോചിതനായപ്പോള്‍ തന്നെ ഇത്തരത്തിലൊരു നിര്‍ദ്ദേശം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് മുന്നോട്ട് വച്ചു. എന്നാല്‍ മോഹന്‍ലാലിന്റെ സൗകര്യം പരിഗണിച്ച് അടുത്ത മാസം യോഗം വിളിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ദിലീപ് യോഗത്തിനെത്താത്ത സാഹചര്യത്തില്‍ ആ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കില്ല. മോഹന്‍ലാല്‍ മധ്യസ്ഥന്റെ റോള്‍ വഹിക്കും. ഇരു വിബാഗവുമായി ലാല്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുനേയും മറ്റും ലാല്‍ അനുനയിപ്പിച്ചെന്നും അമ്മയ്‌ക്കെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പോര് നടത്തില്ലെന്നുമാണ് സൂചന. പൃഥ്വിയുമായും മോഹന്‍ലാല്‍ സംസാരിക്കും. ഇവരെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാകും അമ്മയുടെ യോഗം. ദിലീപ് അനുകൂലികളെ ദിലീപ് തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും. ഗണേശ് വിമര്‍ശനം ഉന്നയിച്ചതിനാല്‍ ഇനി സമവായ ചര്‍ച്ചകള്‍ക്കില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗണേശിന്റെ വിമര്‍ശനങ്ങള്‍ മമ്മൂട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അമ്മ പിളരാതെ നോക്കാനുള്ള ദൗത്യം മോഹന്‍ലാല്‍ ഏറ്റെടുത്തത്.

ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാര്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയില്‍ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയില്‍ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഗണേശ് കുമാര്‍. ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമര്‍ശിച്ചത്. ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാംമെന്നും ഗണേശ് കുമാര്‍ പറഞ്ഞിരുന്നു.

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണെന്നാണ് ഗണേഷ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (16 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (27 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (44 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (53 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends