Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ചാർളിയുടെ രഹസ്യ മൊഴി നിർണ്ണായകം; നടിയെ ആക്രമിച്ച കേസ് കൂടുതല്‍ അറസ്റ്റിലേക്ക്...

07 OCTOBER 2017 01:26 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങുന്നതായി സൂചന നല്‍കി . ചാര്‍ളി തോമസിന്റെ വെളിപ്പെടുത്തലുകളിലാണു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാറിനും വിജീഷിനും തമിഴ്‌നാട്ടില്‍ ഒളിത്താവളം ഒരുക്കിയതു ചാര്‍ലിയാണ്.

കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യ മൊഴി ഒടുവില്‍ പോലീസിനും സുനിക്കും പാരയാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാം.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആ ഫോണ്‍ സംബന്ധിച്ച് സുനി പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും ആശയക്കുഴപ്പം ഉദിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്. ചാര്‍ളിയുടെ രഹസ്യ മൊഴി തന്നെയാണ് നിര്‍ണായകമായിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ മാപ്പുസാക്ഷി ചാര്‍ലി ആകും എന്നാണ് സൂചന. നടിയെ ആക്രമിച്ചതിന് ശേഷം സുനി ചാര്‍ലിയുടെ വീട്ടില്‍ എത്തിയിരുന്നു.

സുനില്‍ കുമാറിന് ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് ചാര്‍ലി ആയിരുന്നു. തമിഴ്‌നാട്ടില്‍ ആയിരുന്നു സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്, കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സുനി നടത്തിയ ശ്രമങ്ങളെ കുറിച്ചും ചാര്‍ലിയുടെ മൊഴിയില്‍ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. നടിയെ ആക്രമിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനിയുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് സൂചന. അതിന് ശേഷം സുനി മൊബൈല്‍ സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നോ എന്നാണ് സംശയിക്കുന്നത്.

ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ ആക്രമിച്ചത്. 19ന് സംസ്ഥാനം വിട്ടു. പിന്നീട് ഫെബ്രുവരി 21 ന് കോയമ്പത്തൂരില്‍ നിന്ന് വീണ്ടും കേരളത്തിലേക്ക് തിരിച്ചു. ഇതുവരെ സുനിയുെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ഈ ദിവസങ്ങളില്‍ സുനില്‍ കുമാര്‍ പലരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പലരും സുനിയെ തിരിച്ചും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (7 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (27 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (38 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (55 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends