ആര്‍എസ്‌പിക്ക് ആദ്യ നഷ്‌ടം; കൊല്ലം കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായി

കൊല്ലം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആര്‍എസ്‌പിക്ക് നഷ്ടമായി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പിഡിപി അംഗത്തിന്റെ പിന്തുണയോടെയാണ് പാസ്സായത്. പിഡിപി അംഗം കൂറ് മാറുമെന്ന് വ്യക്തമായതോടെ യുഡിഎഫ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു.
ആര്‍എസ്‌പിയിലെ കെ.ഗോപിനാഥനെതിരെ എല്‍ഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. പിഡിപി അംഗം കമാലുദ്ദീന്‍ അവസാന നിമിഷം എല്‍ഡിഎഫിനൊപ്പം നിന്നതോടെയാണ് അവിശ്വാസം പാസ്സായത്. ആര്‍എസ്‌പി ഇടതുമുന്നണി വിട്ടതോടെയാണ് കൊല്ലം കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. 27 അംഗങ്ങള്‍ വീതം ഇരു മുന്നണികളിലും വന്നതോടെ പിഡിപി അംഗത്തിന്റെ നിലപാട് നിര്‍ണായകമായി.
ലോക്‌സഭാ സീറ്റിനെച്ചൊല്ലി ആര്‍എസ്‌പി ഇടതുമുന്നണി വിട്ടതാണ് കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിച്ചത്. ഏഴ് അംഗങ്ങലുള്ള കോര്‍പ്പയുടെ പിന്തുണയോടെ യുഡിഎഫ്, മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തിരിച്ചടിയെന്ന നിലയില്‍ ഡെപ്യൂട്ടി മേയറും ആര്‍എസ്‌പി അംഗവുമായ ഗോപിനാഥനെതിരെ എല്‍ഡിഎഫും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha