ഊര്‍മിളയോടുളള സുമോഗുസ്‌തിയില്‍ ജയിച്ച മന്ത്രീ, പിള്ളേര്‍ക്ക് പഠിക്കാന്‍ പുസ്‌തകമില്ലേ...

സ്‌കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും, കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ് കുട്ടികള്‍ക്ക് പാഠപുസ്‌തകം സമയത്ത് വിതരണം ചെയ്യുന്ന കാര്യം മാത്രം മറന്നുപോയി. കുട്ടികള്‍ പാഠപുസ്‌തകം ഇല്ലാതെ ജീവിക്കുമ്പോള്‍ അധ്യാപകര്‍ ലേബര്‍ ഇന്ത്യ, വി.ഗൈഡ് തുടങ്ങിയ ഗൈഡുകളെ ആശ്രയിച്ചു ജീവിക്കുന്നു. ഓണപരിക്ഷയ്‌ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഊര്‍മിളാദേവിയോട് സുമോഗുസ്‌തി നടത്തി വിജയിച്ചതിന്റെ ആവേശത്തില്‍ മന്ത്രി അബ്‌ദുറബ് മതിമറക്കുന്നു. മാത്രമല്ല കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നു. സംസ്ഥാനം കണ്ട ഏറ്റവും മോശപ്പെട്ട വിദ്യാഭ്യാസമന്ത്രിയെന്ന സ്ഥാനം ഇതിനകം മന്ത്രി അബ്‌ദുറബ് നേടികഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മുഖംനോക്കിയാണ് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ പോലുളളവര്‍ മന്ത്രിയെ 'എടുത്ത് ഉടുക്കാത്തത്'. സ്‌കൂളില്‍ പച്ചനിറം അടിക്കണം എന്ന ഉത്തരവിന് പിന്നാലെ ലീഗ് നേതാക്കളുടെ ജീവചരിത്രം പഠിക്കണമെന്ന് വൈകാതെ പറഞ്ഞേക്കാം; നരേന്ദ്രമോദിയുടെ ജീവചരിത്രം പഠിപ്പിക്കാന്‍ നടത്തിയ ശ്രമം കണക്കെ!
അതേസമയം പാഠപുസ്‌തകങ്ങളൊക്കെ കൊടുത്തുകഴിഞ്ഞെന്നാണ് സി.പി.ഐ യുടെ വാദം. 85% പുസ്‌തകങ്ങളും കൊടുത്തത്രേ. അഞ്ചിലും ആറിലും ഏഴിലും പല പുസ്‌തകങ്ങളും വിതരണം ചെയ്‌തിട്ടില്ല. അഞ്ചിലും ഏഴിലും പുസ്‌തകങ്ങള്‍ മാറ്റി ഡി.പി.ഇ.പി പദ്ധതി ഒഴിവാക്കി പൂര്‍ണ്ണമായും കാണാതെപഠിക്കുന്ന പാഠപുസ്‌തകങ്ങളാണ് പുതുതായി രംഗത്തിറക്കിയത്. പാഠപുസ്‌തകം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ കാണിച്ച താത്‌പര്യം പാഠപുസ്‌തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതില്‍ കാണിക്കുന്നില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. അധ്യാപക സഹായിയുടെ അച്ചടിപോലും ആരംഭിച്ചിട്ടില്ല. പ്ലസ്‌ടു വിദ്യാര്‍ത്ഥികളുടെ കാര്യമാണ് കൂടുതല്‍ ദയനീയം. പാഠപുസ്‌തകത്തിന്റെ അച്ചടിപോലും ആരംഭിച്ചിട്ടില്ല. പാഠപുസ്‌തകങ്ങള്‍ ആര്‍ക്കെങ്കിലും കിട്ടാതിരുന്നുവെങ്കില്‍ അവര്‍ പരാതി തരട്ടെ എന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പറയുന്നത്. അത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കുമത്രേ. വിദ്യാഭ്യാസവകുപ്പ് രീതി അനുസരിച്ച് കേസുകള്‍ പരിഗണിക്കുമ്പോള്‍ ഒരുവര്‍ഷം അവസാനിക്കും. എന്നാല്‍ പ്ലസ്‌ടു പാഠപുസ്‌തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടില്ലെന്ന് എ.ഷാജഹാന്‍ ഐ.എ.എസ്. വ്യക്തമാക്കുന്നു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറയുന്നു. യോഗം വിളിച്ചാല്‍ പഠിക്കാന്‍ കഴിയില്ലല്ലോ. അതേസമയം ഗൈഡ് ലോബിയെ സഹായിക്കുന്നതിനുവേണ്ടിയാണ് പാഠപുസ്‌തകങ്ങളുടെ അച്ചടി താമസിപ്പിക്കുന്നതെന്നാണ് ആരോപണം. വിവിധ കമ്പിനികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഗൈഡുകള്‍ പുറത്തിറക്കുന്നുണ്ട്. ഇവയുടെ പതിനായിര കണക്കിന് കോപ്പികളാണ് ഇതിനകം വിറ്റുതീര്‍ന്നിട്ടുളളത്. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ ഭംഗിയാക്കിയിട്ട് പോരായിരുന്നോ ബഹുമാനപ്പെട്ട മന്ത്രി, അന്ന് ക്ലാസ് മുടക്കരുതെന്ന് പറഞ്ഞ അധ്യാപികയെ ശിക്ഷിക്കാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha