ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതക കേസിൽ ക്രിമിനൽ വക്കീൽ സി.പി.ഉദയഭാനു മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ

ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.
എന്നാൽ, ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ. ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായ ഉദയഭാനു ഇരിങ്ങാലക്കുട സബ്ജയിലിൽ റിമാൻഡിലാണ്. മൂന്നിടത്ത് ഭൂമി വാങ്ങാനാണ് ഉദയഭാനു കരാർ എഴുതിയിരുന്നത്.
ഈ ഭൂമികളിൽ അഭിഭാഷകനുമായി പൊലീസ് തെളിവെടുപ്പു നടത്തും. ഭൂമി ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിയപ്പോൾ കൊല്ലപ്പെട്ടെന്നാണ് കേസ്.
https://www.facebook.com/Malayalivartha



























