Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

യുവ മാധ്യമ പ്രവർത്തകന്റെ ജീവനെടുത്തത് പ്രണയ നൈരാശ്യമെന്ന് സൂചന...

06 NOVEMBER 2017 03:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മീഡിയ വണ്‍ ചാനല്‍ അവതാരകന്‍ നിതിന്‍ ദാസിന്റെ മരണം മാധ്യമ പ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും ഞെട്ടലുളവാക്കി. കാരണം ജോലിയോട് ഏറെ ആത്മാര്‍ത്ഥതയും കടപ്പാടുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്നറിയാതെ വിഷമിക്കുകയും ചെയ്തു. ചുരുങ്ങിയ സുഹൃത് വലയത്തിന് ഉടമയായിരുന്നു നിതിന്‍ .ജോലിക്ക് കയറാന്‍ വൈകിയപ്പോള്‍ ഓഫീസില്‍ നിന്നുള്ളവര്‍ വീട്ടിലെത്തിയപ്പോഴാണ് നിതിന്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്.

അതിനിടെയാണ് നിതിന്‍ ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്. അതില്‍ നിന്നും നിതിന്‍ ദാസിന് ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടെന്ന് മനസിലാക്കാന്‍ പോലീസിന് കഴിഞ്ഞു. അത് തകര്‍ന്നതാകാം ഒരു പക്ഷെ നിതിന്‍ ദാസിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു.

ഒക്ടോബര്‍ 22ന് നിതിന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെയാണ്; വെള്ളിയാങ്കല്ലില്‍ ഇപ്പോഴും തുമ്പികള്‍ പാറി നടക്കാറുണ്ടോ എന്ന്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൈരാശ്യം ബാധിച്ച പോസ്റ്റുകളായിരുന്നു നിതിന്റേത്. പിറന്നാള്‍ സമ്മാനങ്ങളില്‍ അവസാനത്തേത്!... എന്നു പറഞ്ഞു കൊണ്ടും ഒരുപോസ്റ്റ് ഇട്ടിരുന്നു. ഈ സമയവും കടന്നു പോകുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു നിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രണയം ബ്രേക്കപ്പായി എന്നു തുറന്നു പറയുന്ന പോസ്റ്റ് നവംബര്‍ ഒന്നാം തീയതിയാണ് നിതിന്‍ ഫേസ്ബുക്കിലിട്ടത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്;

'ലക്ഷ്യം കാണാതെ പോയ യാത്രകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമല്ലോ. അതുപോലൊരു യാത്രയിലായിരുന്നു ഞാനും...! ഇടക്ക് മനസ് കൈവിട്ട് കുറേ ദൂരം മുന്നോട്ട് പോയി...! അതാ കുറച്ച് ദിവസം കാണാതിരുന്നത്. വല്യ സാഹിത്യമൊന്നും വേണ്ടല്ലേ...! സിംപിളായി പറയാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു പ്രണയം ഉണ്ടായിരുന്നു. ഇച്ചിരെ കോംപ്ലിക്കേറ്റഡ് ആയ റിലേഷന്‍ഷിപ്. ഇപ്പൊ അന്തസായി അതങ്ങ് പൊട്ടി. നല്ല ആശ്വാസം. :) ഹാ, ഇനി വേണം അടുത്തത് തുടങ്ങാന്‍... അപേക്ഷകള്‍ ക്ഷണിക്കുന്നു'. ഇതായിരുന്നു പോസ്റ്റ്.

പ്രണയം തകര്‍ന്നത് നിതിനെ മാനസികമായി വല്ലാതെ തളര്‍ത്തി എന്ന് ഈ പോസ്റ്റ് വായിക്കുന്ന ആര്‍ക്കും മനസിലാകും. അതിലുള്ള പ്രയാസം പുറത്തുകാട്ടാതെ അത് ഹാസ്യരൂപേണ അവതരിപ്പിക്കുകയായിരുന്നു എന്നും വ്യക്തമാണ്. നവംബര്‍ നാലാം തീയതിയിലെ നിതിന്റെ അവസാന പോസ്റ്റില്‍ ' ചില യാത്രകള്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും. ഒറ്റക്കായിരുന്നാലും'...! എന്നാണ് പറഞ്ഞിരുന്നത് .

എന്നാല്‍ അടുത്ത സുഹൃത്ത് വലയമൊന്നുമില്ലാതിരുന്ന നിതിന്‍ പ്രണയനഷ്ടത്തെ കുറിച്ച് അധികമാരോടും പറഞ്ഞിരുന്നില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറത്തൊന്നും ആര്‍ക്കും അറിയുകയുമില്ലായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം ചാനലില്‍ വാര്‍ത്ത വായിക്കേണ്ടിയിരുന്നത് നിതിനായിരുന്നു. എന്നാല്‍ സമയമായിട്ടും ഓഫീസില്‍ എത്താതിരുന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്. സാധാരണം അവധി എടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം എല്ലാവരേയും അറിയിച്ചാണ് നിതിന്‍ പോകാറുള്ളത്. എന്നാല്‍ പതിവില്ലാതെ ഓഫീസിലെത്താന്‍ വൈകിയപ്പോള്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പ്രതികരിക്കാതിരുന്നതോടെയാണ് വീട്ടിലെത്തിയത്.

റഹ്മാനിയ സ്‌കൂളിന് സമീപത്തുള്ള കെഎം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു നിതിന്റെ താമസം. സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു. ഫോണില്‍വിളിച്ചപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എടുക്കുന്നില്ല. ഇതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റെ വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. എറണാംകുളം തോപ്പും പടിയിലുള്ള ചുള്ളിക്കല്‍തോപ്പില്‍ വേലായുധന്റേയും പത്മിനിയുടേയും മകനാണ്. വിപിന്‍ ദാസാണ് സഹോദരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (7 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (17 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (22 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends