കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ

കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഹാദിയ വീട്ടുതടങ്കലിലല്ലെന്നും സുരക്ഷിതയാണെന്നും 27ന് കോടതിയിലെത്താന്‍ തയാറായി കാത്തിരിക്കുകയാണെന്നും അധ്യക്ഷ വ്യക്തമാക്കി. മതിയായ സുരക്ഷ സംവിധാനങ്ങള്‍ വീട്ടിലുണ്ട്. ഹാദിയ സന്തോഷവതിയാണ്. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളില്ല. കേസ് കോടതിയിലായതിനാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രേഖ ശര്‍മ പറഞ്ഞു.
ഹാദിയ വിഷയത്തില്‍ പ്രത്യേകമായ പരാതികള്‍ ദേശീയ വനിതാ കമ്മീഷന് ലഭിച്ചിട്ടില്ല. എന്നാല്‍ നിരന്തരമായി മാധ്യമ വാര്‍ത്തകളിലൂടെ ഹാദിയയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നുണ്ട്. ഇക്കാര്യത്തില്‍ ഹാദിയയോട് തന്നെ വിശദാംശങ്ങള്‍ ആരായാനാണ് സന്ദര്‍ശിച്ചതെന്ന് രേഖ ശര്‍മ പറഞ്ഞു.
ഉച്ചക്ക് 12.45ഓടെയാണ് രേഖ ശര്‍മ ഹാദിയയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
ഈ മാസം 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
https://www.facebook.com/Malayalivartha



























