Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

സംസ്ഥാന നേതൃത്വവുമായി കടുത്ത ഭിന്നതയെത്തുടർന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കുമെന്ന് സൂചന ; ഗ്രൂപ്പിസം പടർന്ന ബിജെപിയിൽ ശോഭ സുരേന്ദ്രന്‍ നേരിടുന്നത് കടുത്ത അവഗണ

06 NOVEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന നേതൃത്വവുമായി കനത്ത ഭിന്നതയെ തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്ന ശോഭ സുരേന്ദ്രന്‍ ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ വെച്ച്‌ നടന്ന സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും പങ്കെടുത്തില്ല. ദേശീയ നേതാക്കളെ വരെ പങ്കെടുപ്പിച്ച്‌ നടത്തിയ ബിജെപിയുടെ ജനരക്ഷ യാത്രയില്‍ നിന്നും പാതി വഴിയില്‍ ശോഭ പിന്മാറുകയായിരുന്നു. സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്നു കഴിഞ്ഞ അവര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നത് തന്നെ ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് അറിയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്ന നിഗമനത്തിലാണ് ഇവര്‍. 

മെഡിക്കല്‍ കോഴ വിവാദത്തില്‍ ഇടപാടുകാരായ പലരും ഇപ്പോള്‍ ബിജെപിയുടെ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നതായും നേതൃത്വത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിച്ച തനിക്കെതിരെ ചില ഇല്ലാത്ത ചില വ്യാജരേഖകള്‍ ചമച്ച്‌ അത് മാധ്യമങ്ങള്‍ക്ക് എത്തിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിക്കുന്നതിന് എതിരേയും ഇവര്‍ ദേശീയ നേതൃത്തോട് പരാതിപ്പെട്ടിട്ടുണ്ട്. ശോഭയുടെ പരാതിയിന്മേല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍ ദേശീയ നേതാക്കള്‍ക്ക് താല്പര്യമില്ല. ശോഭയെ ഏതു വിധേനയും അനുനയിപ്പിച്ച്‌ കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം.
ബിജെപി നടത്തിയ ജനരക്ഷായാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചതോടെയാണ് ശോഭയും നേതൃത്വവും തമ്മിലുള്ള അകല്‍ച്ച പരസ്യപ്പെടുന്നത്. യാത്ര തുടങ്ങിയ പയ്യന്നൂര്‍ മുതല്‍ തശ്ശൂര്‍ വരെയാണ് ജാഥയില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യാത്ര തുടങ്ങി സമാപിക്കുന്നത് വരെ ഇവര്‍ യാത്രയില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച്‌ യാത്ര മലബാര്‍ മേഖല വിട്ടപ്പോഴേക്കും ശോഭ ജാഥയില്‍ നിന്ന് പുറത്തു പുറത്തുപോകുകയായിരുന്നു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് ജാഥയില്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളെ പിന്തുണച്ച്‌ സംസാരിക്കാനില്ലെന്ന നിലപാട് ഉയര്‍ത്തിയാണ് ശോഭ യാത്രയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.
യാത്രക്കിടെ കണ്ണൂര്‍ കീച്ചേരിയില്‍ വെച്ച്‌ ഒരു പൊലിസുകാരന്റെ ഷൂ കൊണ്ടുള്ള അറിയാതെയുള്ള ചവിട്ടേറ്റ് ശോഭ സുരേന്ദ്രന്റെ കാലിന് പരിക്കേറ്റിരുന്നു. കാലുകളിലെ രണ്ട് തള്ളവിരലുകള്‍ക്കും ഒരു ചെറുവിരലിനുമാണ് മുറിവേറ്റത്. യാത്ര പാലക്കാട് എത്തിയപ്പോഴേക്കും മുറിവ് പഴുക്കാന്‍ തുടങ്ങിയിരുന്നു. തൃശ്ശൂരില്‍ നിന്നു യാത്ര തുടങ്ങിയതും അവര്‍ കാലിലെ പരിക്കിന് ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. യാത്രയില്‍ പിന്നീട് പങ്കെടുക്കാതിരിക്കാന്‍ ശോഭ ഇത് കാരണമായി പറയുകയായിരുന്നു. ജാഥയുടെ സമാപനച്ചടങ്ങ് നടക്കുമ്ബോഴേക്കും ആരോഗ്യം വീണ്ടെടുത്തെങ്കിലും ശോഭ പങ്കെടുക്കാന്‍ തയ്യാറായില്ല.
ഗ്രൂപ്പിസം ശക്തമായ ബി ജെ പിയില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളിധരന്റെ പല നിലപാടുകളേയും ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ശോഭ സുരേന്ദ്രന്‍. വി മുരളിധരന്റെ സന്തത സഹചാരിയായ കൃഷ്ണകുമാറും ശോഭ സുരേന്ദ്രനും തമ്മില്‍ തീരെ സ്വരചേര്‍ച്ചയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളിലും തുറന്ന ഏറ്റുമുട്ടലുകളും നടക്കുകയാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണ കുമാര്‍ പാലക്കാട്ട് പാര്‍ട്ടിക്കകത്ത് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പാലക്കാട് ദേശീയ നേതൃത്വം ശോഭ സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ ജില്ലയില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡിന്റടുത്ത് സ്ഥാപിച്ച ശോഭ സുരേന്ദ്രന്റെ ഫള്കസ് ബോര്‍ഡില്‍ ചെരിപ്പുമാല അണിയിച്ചാണ് കൃഷ്ണകുമാര്‍ വിഭാഗം പ്രവര്‍ത്തകര്‍ അന്ന് അവഹേളിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ തമ്മിലുള്ള ഗ്രൂപ്പിസം മറനീക്കി പുറത്തു വന്നിരുന്നു.
പാലക്കാട് നിയമസഭ സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനത്തില്‍ നിന്നുപോലും ശോഭയെ മാറ്റി നിര്‍ത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാവിലെ പത്തരയോടെ ഉല്‍ഘാടനം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഉത്ഘാടനത്തിനു മുമ്ബായി അമ്ബലത്തില്‍ പോയി തിരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയ ശോഭ സുരേന്ദ്രന്‍ കണ്ടത് സ്ഥാനാര്‍ത്ഥിയായ തന്നെ പോലും പോലെ പങ്കെടുപ്പിക്കാതെ ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തതാണ്. സ്ഥാനാര്‍ത്ഥിയെ പോലും പങ്കെടുപ്പിക്കാതെ ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തതിലെ വൈരുദ്ധ്യം പത്രക്കാരോട് പോലും വിശദീകരിക്കാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നില്ല.
പാലക്കാട് നിയമസഭ സീറ്റില്‍ മത്സരിക്കാന്‍ കൃഷ്ണകുമാറിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം പാലക്കാട്ടേക്ക് ശോഭയുടെ പേരാണ് പ്രഖ്യാപിച്ചത്. കൃഷ്ണകുമാറിന് ഇടത് കോട്ടയായ മലമ്പുഴയിലും മത്സരിക്കേണ്ടി വന്നു. ഇതിന്റെ വിദ്വേഷം തീര്‍ക്കാന്‍ പാലക്കാട് ശോഭ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം തന്നെ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉണ്ട്
ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ പാലക്കാട് നിന്ന് ലോകസഭയിലേക്ക് മത്സരിച്ച ശേഷം പാലക്കാട് വീടെടുത്ത് താമസിച്ച്‌ വരികയാണ്. പാലക്കാട് നിന്നുള്ള മുതിര്‍ന്ന നേതാവാണ് ഇവരെങ്കിലും ജില്ലാ കമ്മിറ്റി നടത്തുന്ന ഒരു പരിപാടിയിലേക്കും ക്ഷണിക്കാറില്ല. പ്രത്യേക ക്ഷണിതാവായിട്ടു പോലും ഒരു പരിപാടിയിലും പങ്കെടുപ്പിപ്പിക്കാറില്ല. പാലക്കാട് നിന്നുള്ള ബിജെപി അംഗമായ ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താതെ അപമാനിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണെന്ന് നേരത്തെ പാര്‍ട്ടിക്കകത്ത് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി കൊടുത്ത് ശോഭയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പാലക്കാട്ടെ ജില്ല കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. വി മുരളിധരനും കൃഷ്ണകുമാറും നിയന്ത്രിക്കുന്ന കോക്കസാണ് കേരളത്തിലെ ബിജെപിയെന്നാണ് ശോഭയെ പിന്തുണക്കവരുയര്‍ത്തുന്ന പ്രധാന ആരോപണം. പ്രസിഡന്റായ കുമ്മനത്തിന് പോലും ഇവരെ നിയന്ത്രിക്കാനാവില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (15 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (20 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends