സരിതയുടെ തട്ടിപ്പിന് ഉമ്മന്‍ചാണ്ടി കുടപിടിച്ചു; ഉമ്മന്‍ചാണ്ടി പണം കൈപ്പറ്റി, അദ്ദേഹത്തെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സരിത എസ്. നായരെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമോ എന്നും അന്വേഷിക്കും. സരിത എസ്. നായരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്ന ഉമ്മന്‍ചാണ്ടി ഇത് മറച്ചുവെച്ച് ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സരിതയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. സരിതയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പണം വാങ്ങിയിട്ടുണ്ട്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണം നടന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു.
പൊതുജനതാല്‍പര്യാര്‍ത്ഥമാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കേസിലെ മറ്റ് ആരോപണവിധേയരും തെറ്റുകാരാണെന്ന് സോളാര്‍ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാല് ഭാഗങ്ങളായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ വെച്ചത്. റിപ്പോര്‍ട്ട് വയ്ക്കും മുമ്പ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്്‌ലിംലീഗ് നേതാവ് കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിഞ്ജ നടന്നു. ഇതിന് മുമ്പ് പ്രതിപക്ഷം ബഹളം വെച്ചെങ്കിലും സ്പീക്കര്‍ ഇടപെട്ടതോടെ ശമിച്ചു. തുടര്‍ന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാളം പതിപ്പ് എല്ലാ എം.എല്‍.എമാര്‍ക്കും നല്‍കി.

ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കേസുകള്‍ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പതിനഞ്ച് മിനിട്ടെന്ന് പറഞ്ഞാണ് സഭ ചേര്‍ന്നതെങ്കിലും നടപടിക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ നാല്‍പ്പത് മിനിട്ടെടുത്തു. ഉത്തരമേഖലാ കേസ് ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികളെടുക്കുന്നതെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























