Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ സാമൂഹിക പെന്‍ഷനില്ല

10 NOVEMBER 2017 11:48 AM IST
മലയാളി വാര്‍ത്ത

ഒരു ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന് അര്‍ഹത നിഷേധിച്ച് കൊണ്ട് പെന്‍ഷന്‍ മാനദണ്ഡം പുതുക്കി. അനര്‍ഹര്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയത്. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അലംഭാവം സര്‍ക്കാറിന് വന്‍ബാധ്യതയുണ്ടാക്കുന്നതും കാരണമാണ്.
ആദായ നികുതി നല്‍കുന്നവര്‍ക്കും കുടുംബത്തിനോ വ്യക്തിപരമായോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും പെന്‍ഷന് അര്‍ഹതയില്ല. പക്ഷെ, പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിപരിധി ബാധകമല്ല. നിലവില്‍ 42.5 ലക്ഷത്തോളം പേര്‍ സാമൂഹിക സുരക്ഷ പെന്‍ഷനും 10 ലക്ഷത്തോളം പേര്‍ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും വാങ്ങുന്നുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തനത് ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് മറ്റൊരു സാമൂഹിക സുരക്ഷ പെന്‍ഷന്‍ സാധാരണ നിരക്കില്‍ ലഭിക്കും. ഇപ്രകാരമല്ലാത്ത ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 600 രൂപ സാമൂഹിക സുരക്ഷ പെന്‍ഷനും അതത് കാലങ്ങളില്‍ നിലവിലുള്ള ക്ഷേമനിധി പെന്‍ഷനും അര്‍ഹതയുണ്ട്. ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാധാരണനിരക്കില്‍ സാമൂഹിക സുരക്ഷ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ ലഭിക്കും. 75 കഴിഞ്ഞവര്‍ക്ക് ഉയര്‍ന്നനിരക്കില്‍ നല്‍കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ മാറ്റമില്ലാതെ നല്‍കും.

പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കണമെന്നത് നിര്‍ബന്ധമാക്കി. വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് എല്ലാ വര്‍ഷവും ഡിസംബറില്‍ സ്വയം സാക്ഷ്യപ്പെടുത്തി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നല്‍കണം. അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും തദ്ദേശ സ്ഥാപന സെക്രട്ടറിക്കും തുല്യ ബാധ്യതയാണ്. സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. സര്‍ക്കാറിനെ കബളിപ്പിച്ച് പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് നിയമാനുസരണം പണം തിരിച്ചു പിടിക്കും. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാവില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (11 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (44 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends